Tag: 041225

താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

Local

താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

Perinthalmanna RadioDate: 04-12-2025 കോഴിക്കോട്: അവധി ദിനങ്ങളിലടക്കം അതിരൂക്ഷമായ ഗതാഗതകുരുക്ക് യാത്രമുടക്കുന്ന താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മുറിച്ചിട്ട കൂറ്റന്‍ മരങ്ങള്‍ ലോഡ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ചുരം റോഡില്‍ ഗതാഗതം തടയുന്നത്. വലിയ മരത്തടികള്‍ ആയതിനാല്‍ തന്നെ ഇവ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റേണ്ടതുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളില്‍ ഗതാഗതം തടസപ്പെടും. എയര്‍പോർട്ട്, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്ര സമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

Local

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

Perinthalmanna RadioDate: 04-12-2025 തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി. നിലവിൽ സസ്‌പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.യുവതി നേരിട്ട് പരാതി നൽകുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ വിഷയം കോൺഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്. തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ തീ...
വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നു; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Local

വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നു; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Perinthalmanna RadioDate: 04-12-2025 പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജനെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാകും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യാജ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നേടിയ 50 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചു. ഉടമകള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.ഇതര സംസ്ഥാന പുക പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പരിശോധന തുടങ്ങി. കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ മറ്റെവിടെയെങ്കിലും പരിശോധന നടത്തിയാല്‍ വിവരം ലഭിക്കും വിധമാണ് ക്രമീകരണം.കേരളത്തിലേക്ക് വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കത്ത് നല്‍കി.ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചമബംഗാള്‍ എന്നിവിടങ്ങളി...
പെരിന്തൽമണ്ണ നഗരസഭയിലെ പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്

Local

പെരിന്തൽമണ്ണ നഗരസഭയിലെ പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്

Perinthalmanna RadioDate: 04-12-2025 പെരിന്തൽമണ്ണ:  നഗരസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക നജീബ് കാന്തപുരം എംഎൽഎ പ്രകാശനം ചെയ്‌തു.യുഡിഎഫ് അധികാരത്തിലെത്തിയാൽ പെരിന്തൽമണ്ണയെ ഒരു ബ്രാൻഡഡ് നഗരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷക്കാലം എൽഡിഎഫ് ഭരണത്തിലിരുന്നിട്ടും അടിസ്ഥാന വിഷയങ്ങൾ പോലും പരിഹരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.25 സീറ്റ് നേടി യുഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തുമെന്ന് കെപിസിസി ജന.സെക്രട്ടറി വി.ബാബുരാജ് പറഞ്ഞു.പെരിന്തൽമണ്ണയെ ആധുനിക നഗരമാക്കും, ജനസൗഹൃദ നഗരസഭാ ഓഫിസിൽ ഫയലുകളിൽ അതിവേഗ തീർപ്പിന് വഴിയൊരുക്കും, വീടില്ലാത്ത എല്ലാവർക്കും വീട് ലഭ്യമാക്കി സമ്പൂർണ പാർപ്പിട പദ്ധതി, പെരിന്തൽമണ്ണയിൽ പുതിയ ഐടി പാർക്ക്, കേന്ദ്ര സർവകലാശാലകളിലേക്ക് ഉൾപ്പെടെ പ്രവേശനവും ഫെലോഷിപ്പും സ്‌കോളർഷിപ്പും ഉറപ്പാക്കാൻ ക്ലാസ്‌മേറ്റ് പദ്ധതി, ജില്ലാ ആശുപത്രിപ്പടിയിൽ മേൽപാത, തെരുവുനായ ശല്യത്തിനറുതി, ക...
കേരളത്തില്‍ തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Local

കേരളത്തില്‍ തുലാവര്‍ഷം വീണ്ടും സജീവമാകുന്നു; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 04-12-2025 പെരിന്തൽമണ്ണ: ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു. വടക്കന്‍ തമിഴ്നാട് മുതല്‍ കര്‍ണാടക, തമിഴ്നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റര്‍ മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ---------------------------------------------®Perinthalmanna Radioവാർത്...