Tag: 050124

രാജ്യറാണി എക്സ്‌പ്രസ് ഉൾപ്പെടെ വിവിധ തീവണ്ടികൾ വഴി തിരിച്ചുവിടും
Local

രാജ്യറാണി എക്സ്‌പ്രസ് ഉൾപ്പെടെ വിവിധ തീവണ്ടികൾ വഴി തിരിച്ചുവിടും

Perinthalmanna RadioDate: 05-01-2024വാർഷിക ജോലികളുടെ ഭാഗമായി കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ രാജ്യറാണി എക്സ്‌പ്രസ് ഉൾപ്പെടെ വിവിധ തീവണ്ടികൾ വഴിതിരിച്ചുവിടും.▪️22-ന് പുറപ്പെുന്ന 6350 നിലമ്പൂർ റോഡ്- കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളും ഒരുക്കും.▪️16348 മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസ് 22-ന് കോട്ടയം, ചെങ്ങന്നൂർ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളുണ്ടാകും.▪️22-ന് മധുരയിൽ നിന്നു പുറപ്പെടുന്ന മധുര- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്‌ (16344) കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്...
അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ ഇപ്പോള്‍ റബറൈസിങ് ചെയ്യുന്നത് 4 കിലോമീറ്റർ മാത്രം
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ ഇപ്പോള്‍ റബറൈസിങ് ചെയ്യുന്നത് 4 കിലോമീറ്റർ മാത്രം

Perinthalmanna RadioDate: 05-01-2024അങ്ങാടിപ്പുറം : അഞ്ചു വർഷമായി തുടരുന്ന പരാതികൾക്ക് ഒടുവിൽ പാടേ തകർന്നു കിടക്കുന്ന അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ നാലു കി.മീ ഭാഗം റബറൈസിങ് തുടങ്ങി. പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെ ഭാഗത്താണ് പ്രവൃത്തി നടത്തുന്നത്. അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിൽ മങ്കട മണ്ഡലത്തിൽ വരുന്ന 13 കി.മീ ഭാഗം മുൻ എം.എൽ.എ ടി. എ. അഹമ്മദ് കബീറിൻ്റെ കാലത്ത് തന്നെ തകർന്ന നിലയിലായിരുന്നു. പുനർ നിർമാണം വേണ്ട ഘട്ടത്തിലെല്ലാം മരാമത്ത് വകുപ്പ് താൽക്കാലികമായി കുഴികളടച്ച് പോന്നു. റോഡ് പൂർണമായി പ്രവൃത്തി നടത്താൻ മരാമത്ത് റോഡ്‌സ് വിഭാഗം 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽ നൽകിയിരുന്നു.രണ്ടു വർഷം മുമ്പ് അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി പള്ളിപ്പടി വരെ നവീകരിക്കാൻ മൂന്നു കോടി രൂപ അനുവദിച്ച് 1.4 കി.മീ ഭാഗം ഗതാഗത യോഗ്യമാക്കിയിരുന്നു. പിന്നീട് നാലു കി. മീ പുനർ നിർമാണത്ത...
മങ്കട ഗവ. കോളേജ് നവീകരണ പ്രവർത്തനങ്ങൾക്ക് 8.66 കോടിയുടെ പുതുക്കിയ ഭരണാനുമതി
Local

മങ്കട ഗവ. കോളേജ് നവീകരണ പ്രവർത്തനങ്ങൾക്ക് 8.66 കോടിയുടെ പുതുക്കിയ ഭരണാനുമതി

Perinthalmanna RadioDate: 05-01-2024കൊളത്തൂർ : മങ്കട ഗവ. കോളേജിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 8.66 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. അക്കാദമിക് ബ്ലോക്ക്, സുരക്ഷാമതിൽ, ഇലക്ട്രിക്കൽ-പ്ലംബിങ് പണികൾ തുടങ്ങിയവയ്ക്കാണ് ഭരണാനുമതി. മൂന്നു വർഷം മുൻപാണ് മങ്കട ഗവ. കോളേജ് മൂർക്കനാട്ടെ പുന്നക്കാടുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയത്. അതുവരെ കൊളത്തൂരിലെ മദ്രസ കെട്ടിടത്തിലായിരുന്നു.അഞ്ച് ഏക്കർ സ്ഥലത്തിന്റെ ഒരു അരികിൽ 40 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് മുറ്റം പോലും ഇല്ല. മുൻഭാഗത്ത് 15 അടിയോളം താഴ്ചയാണ്. ഇവിടെ സുരക്ഷാമതിലെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും തുടക്കത്തിലെ ശക്തമായിരുന്നു. രണ്ട് നിലകളിലായി 26 ക്ലാസ് മുറികളാണുള്ളത്. ഇതിൽ ഓഫീസ് റൂം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കഴിഞ്ഞ് 20 ക്ലാസ് റൂമുകളാണുള്ളത്.ബിരുദ ക്ലാസുകൾ നടത്താൻതന്നെ ക്ലാസ്‌മുറികൾ തികയാ...
സംസ്ഥാനത്ത് വീണ്ടും മഴ എത്തി; ഇന്നും കനത്ത മഴയ്ക്ക് സാധ്യത
Local

സംസ്ഥാനത്ത് വീണ്ടും മഴ എത്തി; ഇന്നും കനത്ത മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 05-01-2024പെരിന്തൽമണ്ണ: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ എത്തി. പെരിന്തൽമണ്ണയിലും ഇന്നലെ രാത്രി മഴ പെയ്തു. സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കൂടാതെ മൂന്ന് മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ...
ശക്തമായ പ്രതിഷേധം ഉയർന്നതോടെ അടച്ചുപൂട്ടിയ അണ്ടർപാസ് റെയിൽവേ തുറന്നു
Local

ശക്തമായ പ്രതിഷേധം ഉയർന്നതോടെ അടച്ചുപൂട്ടിയ അണ്ടർപാസ് റെയിൽവേ തുറന്നു

Perinthalmanna RadioDate: 05-01-2024പെരിന്തൽമണ്ണ: ശക്തമായ പ്രതിഷേധം ഉയർന്നതോടെ അങ്ങാ‌ടിപ്പുറം ചാത്തോലിക്കുണ്ട് ഏഴുകണ്ണിപ്പാലം അണ്ടർപാസ് റെയിൽവേ തുറന്നു നൽകി. ഇത് ഏഴുകണ്ണിപാലത്തിന്റെ ഭാഗമാണെന്നും അണ്ടർ പാസില്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് അടച്ചിട്ടതെന്നുമാണ് റെയിൽവേ പറയുന്നത്.കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് മുഴുവൻ സമയവും ഗതാഗതക്കുരുക്കാണ്. കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരുചക്ര വാഹനങ്ങൾ ആശ്രയിക്കുന്ന പാതയാണിത്. മുൻപ് കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ചെറു വാഹനങ്ങളും ഇതുവഴി കട‌ന്നു പോയിരുന്നതാണ്. എന്നാൽ ഒരു വർഷം മുൻപ് പാതയിൽ കാലുകൾ നാട്ടി ഇത്തരം വാഹനങ്ങളുടെ വഴി തടഞ്ഞു. പൂർണമായി വഴി പുനഃസ്ഥാപിക്കണമെന്ന് റെയിൽവേയുടെ വിവിധ തലങ്ങളിൽ ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് ബുധനാഴ്‌ച ഈ യാത്രാ സൗകര്യം റെയിൽവേ അ‌ടച്ചിട്ടത്.കാൽനട യാത്രക്കാർക്ക് പോലും കടന്നു പോകാനാവാത്ത...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഡി.ആർ.എം. പരിശോധനയ്ക്കെത്തി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഡി.ആർ.എം. പരിശോധനയ്ക്കെത്തി

Perinthalmanna RadioDate: 05-01-2024അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവ്വേദിയും എ.ഡി.ആർ.എം. എസ്. ജയകൃഷ്ണനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥസംഘത്തോടൊപ്പം ഉച്ചയ്ക്ക് 2.55-നാണ് സ്റ്റേഷനിലെത്തിയത്. അമൃത് സ്റ്റേഷന്റെ ഭാഗമായി അങ്ങാടിപ്പുറം സ്റ്റേഷനിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. സ്റ്റേഷൻ വിപുലീകരണപണികൾ നടക്കുന്ന എല്ലായിടങ്ങളും അദ്ദേഹം പരിശോധിച്ചു. ബന്ധപ്പെട്ട എൻജിനീയർമാരോട് പ്രവർത്തന പുരോഗതി ചോദിച്ചു മനസ്സിലാക്കി. പ്രത്യേക വണ്ടിയിൽ നിലമ്പൂർ, വാണിയമ്പലം സ്റ്റേഷനുകളിലെ പരിശോധനയ്ക്കുശേഷം മടക്കയാത്രയിലാണ് അങ്ങാടിപ്പുറത്തിറങ്ങിയത്. അരമണിക്കൂറിലധികം സ്റ്റേഷനിൽ ചെലവഴിച്ച് 3.30-ന് മടങ്ങി. എ.ഡി.ആർ.എം. എസ്. ജ...