Tag: 050224

വലമ്പൂർ-പൂപ്പലം മേൽപ്പാലം; സമദാനി റെയിൽവേ മന്ത്രിക്ക് കത്തയച്ചു
Local

വലമ്പൂർ-പൂപ്പലം മേൽപ്പാലം; സമദാനി റെയിൽവേ മന്ത്രിക്ക് കത്തയച്ചു

Perinthalmanna RadioDate: 05-02-2024അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ മങ്കട, വലമ്പൂർ, പൂപ്പലം റോഡുകളെ ബന്ധിപ്പിക്കുന്ന വലമ്പൂർ- പൂപ്പലം റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അബ്‌ദുസ്സമദ് സമദാനി എം.പി. റെയിൽവേ വിഭാഗത്തിന് കത്തയച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനുമാണ് കത്തയച്ചത്.അങ്ങാടിപ്പുറം, മങ്കട, വലമ്പൂർ വില്ലേജുകളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഈ മേൽപ്പാലം നിർമ്മിച്ചാൽ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനാകും. മലപ്പുറം, മങ്കട, മഞ്ചേരി ഭാഗത്തുള്ളവർക്ക് പാലക്കാട് ഭാഗത്തേക്കും പെരിന്തൽമണ്ണ ഭാഗത്തേക്കും യാത്ര ചെയ്യാൻ എളുപ്പമാകും. ഭൂമിശാസ്ത്ര പരമായി അനുയോജ്യം ആയതിനാൽ വീടുകളോ മറ്റോ ഏറ്റെടുക്കേണ്ടി വരാതെ തന്നെ മേൽപ്പാലം നിർമ്മിക്കാൻ സാധിക്കും. മേൽപ്പാലം യാഥാർത്ഥ്യമായാൽ പട്ടിക്കാട്, കീഴ...
ബസ് സ്‌റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ച് ഓടിക്കളഞ്ഞ പ്രതി 2 മാസത്തിന് ശേഷം പിടിയിൽ
Local

ബസ് സ്‌റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ച് ഓടിക്കളഞ്ഞ പ്രതി 2 മാസത്തിന് ശേഷം പിടിയിൽ

Perinthalmanna RadioDate: 05-02-2024പെരിന്തൽമണ്ണ: മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡിൽ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച കേസിൽ പ്രതി രണ്ടു മാസത്തിനു ശേഷം പിടിയിൽ. എടത്തനാട്ടുകര ചിലാച്ചോല സ്വദേശി കുളപ്പാറ വീട്ടിൽ വിഷ്‌ണുവിനെ(29) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം നവംബറിലാണ് സംഭവം. യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറെ കാണുന്നതിനായി എത്തിയതായിരുന്നു.സ്‌റ്റാൻഡിൽ ബസിറങ്ങി ഓട്ടോറിക്ഷാ പാർക്കിനു സമീപത്തേക്ക് നടന്നുപോകുന്ന സമയത്ത് യുവതിയെ പെട്ടെന്ന് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻതന്നെ ഓടിക്കളയുകയും ചെയ്‌തു. സംഭവസമയത്തു തന്നെ യുവതി അക്രമിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാൾ കടന്നുകളഞ്ഞ ു.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചും രൂപസാദൃശ്യമുള്ള ഒട്ടേറെപ്പേരെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയും നടത്തിയ അന്വേഷണത്തിനു ശ...
പുലിഭീതി നിലനിൽക്കുന്ന മുള്ള്യാകുർശിയിലെ ക്യാമറയിൽ പതിഞ്ഞ ജീവിയെ തിരിച്ചറിയാനായില്ല
Local

പുലിഭീതി നിലനിൽക്കുന്ന മുള്ള്യാകുർശിയിലെ ക്യാമറയിൽ പതിഞ്ഞ ജീവിയെ തിരിച്ചറിയാനായില്ല

Perinthalmanna RadioDate: 05-02-2024പട്ടിക്കാട് : പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശി മേൽമുറിയിൽ വനം കുപ്പ് സ്ഥാപിച്ച നിരീക്ഷണക്യാമറ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച ക്യാമറ ഞായറാഴ്ചയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ആടിന്റെ ജഡം വലിച്ചു നീക്കുന്ന ഒരു ജീവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കാട്ടു പൂച്ചയോടു സാമ്യമുള്ള ഈ ജീവി പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ക്യാമറ മുകൾ ഭാഗത്ത് സ്ഥാപിച്ചതിനാൽ ദൃശ്യം വ്യക്തമല്ല. ക്യാമറ താഴ്‌ത്തിവെച്ചാണ് വനപാലകർ മടങ്ങിയത്. പ്രദേശത്ത് കെണി സ്ഥാപിക്കാൻ തിങ്കളാഴ്ച നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയ്ക്ക് ശുപാർശ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിനിടെ കെണി വെക്കാൻ വൈകുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഉടമയുടെ കൺമുന്നിൽ നിന്ന്‌ ആടിനെ പുലി കടിച്ചു കൊണ്ടു പോയതോടെയാണ് ഒ...
കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സംഭവത്തിൽ സഹോദരന്മാർ അറസ്‌റ്റിൽ
Local

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച സംഭവത്തിൽ സഹോദരന്മാർ അറസ്‌റ്റിൽ

Perinthalmanna RadioDate: 05-02-2024പെരിന്തൽമണ്ണ: കാറിൽ പിന്തുടർന്നെത്തി കെഎസ്ആർടിസി ഡ്രൈവറെ ബസിൽനിന്ന് വലിച്ചിറക്കി മർദിച്ച സംഭവത്തിൽ സഹോദരന്മാരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചെറുകര പാറക്കൽമുക്ക് പാറക്കൽ വീട്ടിൽ മുഹമ്മദ് ഷഹീൻ(27), മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.അതിക്രമിച്ചു കയറി മർദിക്കൽ, ജോലി ത‌ടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവർ മുണ്ടേരി മുക്കിനി സ്വദേശി എം.സി.പ്രദീപ്(44) ആശുപത്രി വിട്ടു. ശനി രാത്രി ഒൻപതോ‌ടെയാണ് സംഭവം നടന്നത്. പ്രദീപിന്റെ പരാതിയിലാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന പ്രദീപിനെ പെരിന്തൽമണ്ണ ഡിപ്പോയിൽവച്ചാണ് വലിച്ചിറക്കി മർദിച്ചത്. കെഎസ്ആർടിസി ബസ്, കാർ അപകടത്തിൽപെടുന്ന സാഹചര്യം സൃഷ്‌ടിച്ചാണ് ക...
പെരിന്തൽമണ്ണ വിശുദ്ധ അൽഫോൻസാ ഫൊറോന ദേവാലയ തിരുനാളിന്  സമാപനം
Local

പെരിന്തൽമണ്ണ വിശുദ്ധ അൽഫോൻസാ ഫൊറോന ദേവാലയ തിരുനാളിന്  സമാപനം

Perinthalmanna RadioDate: 05-02-2024പെരിന്തൽമണ്ണ: വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് സമാപനം കുറിച്ചു. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാദർ ജേക്കബ് അരീത്തറ കാർമ്മികത്വം വഹിച്ചു . തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ആഘോഷമായ നഗര പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവും നടത്തി. തിരുന്നാളിന്റെ സമാപന ദിവസമായ ഇന്നത്തെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ ആന്റണി കാരികുന്നേൽ നേതൃത്വം നൽകി. രാവിലെ 6.30 ന്റെ വിശുദ്ധ കുർബാനക്കും തുടർന്ന് സെമിത്തേരിയിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയ്ക്കും ശേഷം നാലു ദിവസത്തെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേ...
പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ച സമാപിച്ചു
Local

പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ച സമാപിച്ചു

Perinthalmanna RadioDate: 05-02-2024അങ്ങാടിപ്പുറം ∙ 5 ദിവസങ്ങളിലായി നടന്ന പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ചയും അനുസ്‌മരണ സമ്മേളനവും സമാപിച്ചു. ദുആ സമ്മേളനത്തിൽ വലിയുദ്ദീൻ ഫൈസി വാഴക്കാട് പ്രാർഥനയ്‌ക്ക് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് സുബൈർ ഫൈസി ചെമ്മലശ്ശേരി ആധ്യക്ഷ്യം വഹിച്ചു.ശുഹദാ മഖാമിൽ നടന്ന ഖത്തം ദുആയ്‌ക്ക് തെയ്യോട്ടുചിറ ഖാസി ഷുക്കൂർ മദനി നേതൃത്വം നൽകി. തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെയാണ് സമാപനമായത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09-----------------------...
ജില്ലാ ആശുപത്രിയിൽ കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന മരുന്നും ലാബ് പരിശോധനയും നിലച്ചു
Local

ജില്ലാ ആശുപത്രിയിൽ കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന മരുന്നും ലാബ് പരിശോധനയും നിലച്ചു

Perinthalmanna RadioDate: 05-02-2024പെരിന്തൽമണ്ണ ∙ കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന മരുന്നും ലാബ് പരിശോധനകളുമെല്ലാം നിലച്ചതോടെ അതിജീവനത്തിന് വഴി തേടി വൃക്കരോഗികൾ. ജില്ലാ ആശുപത്രിയിൽ ദിനേന രണ്ട് ഷിഫ്‌റ്റുകളിലായി 9 ഡയാലിസിസ് മെഷീൻ ഉപയോഗപ്പെടുത്തി ഡയാലിസിസ് ചെയ്യുന്നുണ്ട്. ലഭിച്ച അപേക്ഷകരിൽനിന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കണ്ടെത്തിയ ഏറെ പാവപ്പെട്ട രോഗികളാണ് ഇവിടെ ഡയാലിസിസ് നടത്തുന്നവരിലേറെയും.മുൻപ് ഈ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കാരുണ്യ പദ്ധതി വഴിയും മറ്റുമായി സമീപത്തെ സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകൾ വഴി ആശുപത്രി അധികൃതർ ലഭ്യമാക്കിയിരുന്നു. ഡയാലിസിസ് രോഗികൾക്ക് മാസത്തിലൊരിക്കൽ ലാബ് പരിശോധനകളും ആവശ്യമാണ്. ജില്ലാ ആശുപത്രിയിലില്ലാത്ത ലാബ് ടെസ്‌റ്റുകൾക്കുള്ള സംവിധാനങ്ങളും ഇവിടത്തെ സ്വകാര്യ ലാബുകൾ വഴിയാണ് ചെയ്‌തിരുന്നത്. ആദ്യം ഒരു മാസത്തേക്ക് നൽകിയിരുന്ന മരുന്നുകൾ പിന്നീട് ഒരാഴ്‌ച...