പാതിവില തട്ടിപ്പ് പരാതികളിൽ പെരിന്തൽമണ്ണ പോലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം
Perinthalmanna RadioDate: 15-02-2025പെരിന്തൽമണ്ണ : സ്കൂട്ടർ തട്ടിപ്പിനിരയായവരുടെ പരാതിയിൽ കേസെടുക്കാൻ പെരിന്തൽമണ്ണ പോലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. ഓൺലൈനായി നൽകിയ പരാതിയിൽ അരക്കുപറമ്പ് സ്വദേശിനിയായ പരാതിക്കാരിയെ സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്തശേഷം പരാതി ക്ലോസ് ചെയ്തതായുള്ള സന്ദേശമാണ് കഴിഞ്ഞദിവസം ഇവർക്ക് ലഭിച്ചത്.60,000 രൂപ സ്കൂട്ടറിനായി നൽകി വഞ്ചിക്കപ്പെട്ട സംഭവത്തിൽ ഫെബ്രുവരി 7-നാണ് ഇവർ പോലീസിന്റെ ഓൺലൈൻ പോർട്ടൽ വഴി താഴെക്കോട് കിസാൻ സർവീസ് സൈസൈറ്റിക്കെതിരേ പരാതി നൽകിയത്.അന്നുതന്നെ പരാതി പെരിന്തൽമണ്ണ പോലീസിന് കൈമാറിയതായി ഓൺലൈൻ പോർട്ടലിൽനിന്ന് വിവരംലഭിച്ചിരുന്നു. എന്നാൽ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാതെ നീണ്ടുപോയതോടെ ഇവർ സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. നിരന്തരം ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച പരാതിക്കാരിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ...







