Tag: 050226

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച്  നിർണായക യോഗം വെള്ളിയാഴ്ച<br>
Local

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച്  നിർണായക യോഗം വെള്ളിയാഴ്ച

Perinthalmanna RadioDate: 04-02-2026 കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല, എന്നാൽ പൊതുഅവധി ദിനങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകൾ എതിർപ്പ് ശക്തമാക്കുന്നത്.മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന നിർദ...
ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി<br>
Local

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

Perinthalmanna RadioDate: 05-02-2026 തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേ...
വയോധികനെ വിറപ്പിച്ച് വിർച്വൽ അറസ്റ്റ്; കോടികൾ തട്ടിയ ആലിപ്പറമ്പ് സ്വദേശി പിടിയിൽ
Local

വയോധികനെ വിറപ്പിച്ച് വിർച്വൽ അറസ്റ്റ്; കോടികൾ തട്ടിയ ആലിപ്പറമ്പ് സ്വദേശി പിടിയിൽ

Perinthalmanna RadioDate: 05-02-2026 പെരിന്തൽമണ്ണ: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിമിനെ (43) ആണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വിളിവന്നത്. വയോധികന്റെ പേരിൽ ബോംബെയിലെ ഒരു ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും ആ അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇതിൽ കേസെടുത്തിട്ടുണ്ടെന്നും കോടതിയുടെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. കോടതിയുടേതാണെന്നു പറഞ്ഞ് ഒരു ലെറ്ററും കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടു...
പുതിയ തൂതപ്പാലം അടുത്തമാസം തുറക്കും<br>
Local

പുതിയ തൂതപ്പാലം അടുത്തമാസം തുറക്കും

Perinthalmanna RadioDate: 05-02-2026 പെരിന്തൽമണ്ണ: തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലം മാർച്ചിൽ  നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് പണി അവസാന ഘട്ടത്തിലാണ്. മധ്യ ഭാഗത്ത് രണ്ട് സ്ലാബുകളുടെ ഉപരിതലം മാത്രമാണ് കോൺക്രീറ്റ് ചെയ്യാൻ ശേഷിക്കുന്നത്. ഇതിന്റെ സെൻട്രിങ് പണികൾ പുരോഗമിക്കുന്നു. ആറു തൂണുകളിൽ 140 മീറ്ററോളം നീളമുള്ള പാലമാണ് നിർമിക്കുന്നത്. 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയും ഉണ്ടാകും. തൂണുകൾ ഗർഡറുകൾകൊണ്ട് ബന്ധിപ്പിച്ചാണ് നിർമാണം.18 ഗർഡറുകളാണുള്ളത്. ഗർഡറുകൾ സ്ഥാപിക്കൽ ജനുവരി മധ്യത്തിൽ പൂർത്തിയായി. തുടർന്നുള്ള പ്രവൃത്തികളും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പാലം നിർമാണം. 1935-ൽ ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലത്ത...