Tag: 050324

പണിമുടക്കിയ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തിരിച്ചെത്തി
Local

പണിമുടക്കിയ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തിരിച്ചെത്തി

Perinthalmanna RadioDate: 05-03-2024പണിമുടക്കിയ മെറ്റ തകരാർ പരിഹരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ ആപ്പുകൾ തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് ​മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകൾ തിരിച്ചു വന്നത്.ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്​വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ലഭിച്ച മറുപടി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു.അതെ സമയം മെറ്റാ അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ കമ്പനി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് വക്താവ് എക്സിൽ പ്രതികരിച്ചു.‘ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ആളുകൾക്ക് പ്രശ്‌നമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ പ്രവർത്ത...
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി കാണാതെ പുറത്ത്
Local

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി കാണാതെ പുറത്ത്

Perinthalmanna RadioDate: 05-03-2024സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിൽ മിസോറമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ ഷൂട്ടൗട്ടിൽ 7-6 ന് വിജയിച്ച് മിസോറം സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ 120-മിനിറ്റും വലകുലുക്കാൻ അനുവദിച്ചില്ലെങ്കിലും സതീവൻ ബാലനും സംഘത്തിനും ഷൂട്ടൗട്ടിൽ കാലിടറി.യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ആക്രമണ ഫുട്ബോൾ തന്നെയാണ് ഇരുടീമുകളും പുറത്തെടുത്തത്. ആദ്യ മിനിറ്റുകളിൽ തന്നെ മുന്നേറ്റങ്ങൾ കൊണ്ട് പോരാട്ടം കടുത്തു. നാല് സ്ട്രൈക്കർമാരെ കളത്തിലിറക്കിയാണ് മിസോറം തന്ത്രമൊരുക്കിയത്. 4-2-4 ഫോർമേഷനിൽ മിസോറം...
സോഷ്യൽ മീഡിയ സ്തംഭിച്ചു; ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതം
Local

സോഷ്യൽ മീഡിയ സ്തംഭിച്ചു; ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതം

Perinthalmanna RadioDate: 05-03-2024ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ​മെറ്റയും ഫേസ്​ബുക്കും പ്രവർത്തനരഹിതമായി. instagramdown,facebookdown എന്നിവ എക്സിൽ ട്രെൻഡിങ്ങായി. ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടുകളാവുകയും. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6nBts9kivlIus-------------------------------------------...
സംസ്ഥാനത്ത് പുതുപാതകൾ തേടി സ്വകാര്യബസുകൾ എത്തുന്നു
Local

സംസ്ഥാനത്ത് പുതുപാതകൾ തേടി സ്വകാര്യബസുകൾ എത്തുന്നു

Perinthalmanna RadioDate: 05-03-2024സംസ്ഥാനത്ത് പുതിയ ബസ് റൂട്ടുകൾക്ക് പെർമിറ്റ് തേടി കൂടുതൽ സ്വകാര്യബസുകൾ എത്തുന്നു. നിലവിൽ നഷ്ടമില്ലാത്ത ഒരു തൊഴിൽമേഖലയെന്ന വിലയിരുത്തലിലാണ് അധികംപേരും ബസുകൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നത്.കെ.എസ്.ആർ.ടി.സി.സർവീസുകൾ കുറഞ്ഞ മേഖലകളിൽ സർവീസ് നടത്താനാണ് ബസുടമകൾക്ക് താത്പര്യം. കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം മേഖലയിലുണ്ടായ ഉയിർത്തെഴുന്നേൽപ്പായാണ് ഒരുവിഭാഗം ബസുടമകൾ ഇതിനെ വിലയിരുത്തുന്നത്. ലോക്‌ഡൗൺ സമയത്ത് ഓടിക്കാൻ കഴിയാതെ, തകരാറിലായ ബസുകൾ അറ്റകുറ്റപ്പണി നടത്തി പലരും ഇപ്പോൾ പുറത്തിറക്കുകയും ബസുകൾ വിൽക്കുകയും ചെയ്യുന്നു. വ്യാപാരമേഖലയിലെ പ്രതിസന്ധിമൂലം കച്ചവടം മതിയാക്കി സ്വകാര്യബസുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടി. കൂടുതൽപ്പേർക്ക് തൊഴിൽ ലഭിക്കുന്നിടവുമായി മേഖല മാറുകയാണ്. കേന്ദ്രസർക്കാരിന് മേഖലയോടുള്ള അനുഭാവപൂർണമായ നിലപാടും കൂടുതൽപ്പേർ രംഗത്തെത്താൻ കാ...
സംസ്ഥാനത്ത് പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുന്നു
Local

സംസ്ഥാനത്ത് പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുന്നു

Perinthalmanna RadioDate: 05-03-2024സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി........
ഇ–പോസ് തകരാറിലായതോടെ റേഷൻ കടകളുടെ പ്രവർത്തനം 2 സമയത്തായി ക്രമീകരിച്ചു
Local

ഇ–പോസ് തകരാറിലായതോടെ റേഷൻ കടകളുടെ പ്രവർത്തനം 2 സമയത്തായി ക്രമീകരിച്ചു

Perinthalmanna RadioDate: 05-03-2024ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം തകരാറിലായതോടെ ഇന്നലെ സംസ്ഥാനത്താകെ റേഷൻ വിതരണവും മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ്ങും തടസ്സപ്പെട്ടു. ഇതെത്തുടർന്ന് ഈയാഴ്ച റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കടകൾ ഇന്നും 7നും രാവിലെയും 6നും 9നും ഉച്ചയ്ക്കു ശേഷവും പ്രവർത്തിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ 6നും 9നും രാവിലെയും ഇന്നും 7നും ഉച്ചയ്ക്കു ശേഷവുമാകും പ്രവർത്തിക്കുക. ശിവരാത്രി പ്രമാണിച്ച് 8ന് കടകൾക്ക് അവധിയാണ്.കാർഡ് ഉടമകളുടെ ബയോ മെട്രിക് വിവരശേഖരണം ഇ പോസിൽ നടക്കാതിരുന്നതോടെ അവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചായിരുന്നു ഇന്നലെ വിതരണം. ഐടി...