Tag: 050325

ജില്ലയിലെ പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Local

ജില്ലയിലെ പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Perinthalmanna RadioDate: 05-03-2025മലപ്പുറം: പാതിവില തട്ടിപ്പിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച്​ ഏറ്റെടുത്ത പത്തോളം കേസുകളിലാണ്​ പ്രഥമിക അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ചിന്​ കൈമാറി കിട്ടിയ കേസുകളുടെ പുതിയ എഫ്​.ഐ.ആർ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം ഏറ്റെടുത്ത റിപ്പോർട്ടും ഉടനെ കൈമാറും. ​വിവിധ സ്​​റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ വ്യത്യസ്​ത ഉദ്യോഗസ്ഥരുടെ കീഴിലാണ്​ അന്വേഷിക്കുന്നത്​. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പണം കൈപ്പറ്റിയ എൻ.ജി.ഒ സംഘങ്ങളുടെ ബാങ്ക്​ ഇടപാടുകൾ പൊലീസ്​ പരിശോധിക്കുന്നുണ്ട്​.പണം നൽകിയവരുടെ കൈവശമുള്ള രേഖകളും പൊലീസ്​ ​ശേഖരിക്കുന്നുണ്ട്​. പെരിന്തൽമണ്ണയിലെയും നിലമ്പൂരിലെയും ആറ്​ കേസുകൾ ക്രൈം ബ്രാഞ്ച്​ ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിലാണ്​ അന്വേഷിക്കുന്നത്​. മറ്റു കേസുകൾ ക്രൈം ബ്രാഞ്ച് ഇകോണമിക്​​ ഒഫൻസ്​ വിങും അന്വ...
കേരളത്തില്‍ അടുത്ത രണ്ടു ദിവസം 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും
Local

കേരളത്തില്‍ അടുത്ത രണ്ടു ദിവസം 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും

Perinthalmanna RadioDate: 05-03-2025സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളില്‍ ഇന്ന് മുതല്‍ മാര്‍ച്ച്‌ ഏഴുവരെ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ മ‍ഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.മാര്‍ച്ച്‌ ഏഴുവരെ തീയതികളില്‍ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 3°C കൂടുതല്‍) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ മാർച്ച്‌ 05 മുതല്‍ 07 വ...
മഞ്ചേരിയില്‍ സ്കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം
Local

മഞ്ചേരിയില്‍ സ്കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം

Perinthalmanna RadioDate: 05-03-2025മഞ്ചേരി: മഞ്ചേരിയില്‍ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. കുട്ടികളുമായി സ്കൂളുകളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചെരണിയിലാണ് അപകടമുണ്ടായത്. നാല് വിദ്യാർത്ഥികള്‍ക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://c...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

Perinthalmanna RadioDate: 05-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:24 AM▪️ളുഹ്‌ർ: 12:41 PM▪️അസർ: 04:01 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം"നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്തു ദുഖിക്കേണ്ട...ദുനിയാവിൽ എല്ലാം നഷ്‌ടപ്പെടാ നുള്ളതാണ്..നേടിയ സമ്പത്തോ അംഗീകാരമോ നാളെ ഖബറിൽ ഉപകാരപ്പെടില്ല..നമ്മുടെ സൽകർമ്മങ്ങൾ ഒഴികെ"...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുട...
മണ്ണാർമലയിലെ തീപ്പിടിത്തത്തിൽ മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചു
Local

മണ്ണാർമലയിലെ തീപ്പിടിത്തത്തിൽ മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചു

Perinthalmanna RadioDate: 05-03-2025പട്ടിക്കാട്: വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല മുത്തിപ്പുറം പാറക്കെട്ടിലുണ്ടായ തീപ്പിടിത്തത്തിൽ മരങ്ങളും പുൽക്കാടുകളും കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഒാടെയാണ് കുന്നിൻചെരിവിൽനിന്ന് തീപടരാൻ തുടങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി. കൂടുതൽ സ്ഥലവും പാറക്കെട്ടാണെങ്കിലും താഴ്ഭാഗങ്ങളിലെ വീടുകൾക്കു സമീപത്തേക്ക് തീപടരാൻ തുടങ്ങിയതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും അണയ്ക്കുകയായിരുന്നു. രാത്രി വൈകിയും മുകൾഭാഗത്ത് തീപടരുന്നുണ്ട്. പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഒാഫീസർ സി. ബാബുരാജിെൻറ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സജിത്ത്, സഫീർ, നിധിൻ, അർജുൻ, അരവിന്ദ്, നവീൻ, ഹോംഗാർഡുമാരായ വിശ്വനാഥൻ, സുബ്രഹ്മണ്യൻ എന്നിവരാണ് ജനവാസ മേഖലയിലേക്ക് പടരാതെ തീയണയ്ക്കാൻ നേതൃത്വം നൽകിയത്. ............................................