എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന
Perinthalmanna RadioDate: 05-05-2024ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കാനിരിക്കെ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം ഇതിൽ നിന്ന് കുറയുമെന്നാണ് വിവരം. മെയ് 8ന് ഉച്ചയ്ക്ക് 3ന് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 2022ൽ 99.26 ശതമാനമായിരുന്നു വിജയം. എല്ലാകുട്ടികളെയും വിജയിപ്പിക്കുന്നു എന്ന ആരോപണം മുൻവർഷങ്ങളിൽ ശക്തമായിരുന്നു. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ്. ഇതിൽ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് (2,17,525) ആൺകുട്ടികളും രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി എൺപത് (2,09,580) പെൺകുട്ടികളു...





