Tag: 050525

ചാർജിങ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനം ചാർജിങ്ങിന് ഇനി രണ്ട് നേരം രണ്ട് നിരക്ക്‌
Local

ചാർജിങ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനം ചാർജിങ്ങിന് ഇനി രണ്ട് നേരം രണ്ട് നിരക്ക്‌

Perinthalmanna RadioDate: 05-05-2025ചാർജിങ് സ്റ്റേഷനുകളിൽ ഇ-വാഹനം ചാർജ് ചെയ്യുന്നതിന് ദിവസം രണ്ടുനിരക്കുകൾ പ്രാബല്യത്തിലായി. രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുമണിവരെ കുറഞ്ഞനിരക്കും നാലുമുതൽ അടുത്ത ദിവസം രാവിലെ ഒൻപതുവരെ കൂടിയ നിരക്കുമായിരിക്കും ഈടാക്കുക. പകൽ സൗരോർജംകൂടി പ്രയോജനപ്പെടുത്താനാകുന്നതിനാൽ ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭ്യമാക്കാൻ റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു.ചാർജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. വൈകുന്നേരം നാലിനുമുൻപ് 30 ശതമാനം കുറവായിരിക്കും (യൂണിറ്റിന് അഞ്ചുരൂപ). അതിനുശേഷം 30 ശതമാനം കൂടുതൽ (9.30 രൂപ). ഇതിനുപുറമേ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജ് ഈടാക്കും.ലാഭം സൗരോർജ മണിക്കൂറിൽഇത്തവണ വൈദ്യുതിനിരക്ക് പരിഷ്കരിച്ചപ്പോൾ വാഹനച്ചാർജിങ്ങിന് രണ്ടുനിരക്ക് നിശ്ചയിച്ചിരുന്നു. വൈദ്യുതിനിരക്ക് കണക്കാക്കാൻ ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിക്കുക...
കീഴാറ്റൂരിൽ ബഡ്‌സ് സ്‌കൂളിന് സ്വന്തം കെട്ടിടമായി
Local

കീഴാറ്റൂരിൽ ബഡ്‌സ് സ്‌കൂളിന് സ്വന്തം കെട്ടിടമായി

Perinthalmanna RadioDate: 05-05-2025പട്ടിക്കാട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന് സ്വന്തം കെട്ടിടമായി. ഒറവംപുറത്ത് എസ്.വി. മോഹനനും സഹോദരി മാലതിയും സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടർ ഇ. ഷറഫുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, അസീസ് പട്ടിക്കാട്, പി.കെ. സഫ്‌ന അനസ്, എൻ.കെ. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ വാർഷിക പദ്ധതികളിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.05 കോടി രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളോടെയും പുതിയ കെട്ടിടം യാഥാർഥ്യമാക്കിയത്. കടലുണ്ടിപ്പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച വിദ്യാർഥികളായ നബീൽ, ജാസിൻ അലി, റാഷിം എന്നിവരെ...
മുസ്‌ലിം ലീഗ് പദയാത്രക്ക് പെരിന്തല്‍മണ്ണയില്‍ തുടക്കം
Local

മുസ്‌ലിം ലീഗ് പദയാത്രക്ക് പെരിന്തല്‍മണ്ണയില്‍ തുടക്കം

Perinthalmanna RadioDate: 05-05-2025പെരിന്തല്‍മണ്ണ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ഇരു സർക്കാരുകള്‍ക്കുമെതിരെ അതിശക്തമായ ജനരോഷം നിലനില്‍ക്കുന്നുവെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു."അഭിമാനകരമായ അസ്തിത്വത്തിന്' എന്ന പ്രമേയത്തില്‍ പെരിന്തല്‍മണ്ണ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സപ്തദിന പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റൻ എ.കെ. നാസറിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കുരുവന്പലം അധ്യക്ഷത വഹിച്ചു.പാലൂർ ഉണ്ണികൃഷ്ണപണിക്കർ, നാലകത്ത് സൂപ്പി, നജീബ് കാന്തപുരം എംഎല്‍എ, മുത്തു കട്ടുപ്പാറ, ഉസ്മാൻ താമരത്ത്, ജാഥാ ക്യാപ്റ്റൻ എ.കെ. നാസർ, വൈസ് ക്യാപ്റ്റൻ അഡ്വ. എസ്. അബ്ദുസലാം, ഡയറക്ടർ ഷൗക്കത്ത് നാലകത്ത്,...
ഈ മാസം മുതൽ എല്ലാ വിഭാഗം റേഷൻ കാർഡിനും മണ്ണെണ്ണ വിതരണം ചെയ്യും
Local

ഈ മാസം മുതൽ എല്ലാ വിഭാഗം റേഷൻ കാർഡിനും മണ്ണെണ്ണ വിതരണം ചെയ്യും

Perinthalmanna RadioDate: 05-05-2025കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ വിതരണം ചെയ്യും. കേന്ദ്രം അനുവദിച്ച 5676 കിലോ ലീറ്ററിൽ (56.76 ലക്ഷം ലീറ്റർ) 5088 കിലോ ലീറ്റർ (50.88 ലക്ഷം ലീറ്റർ) റേഷൻ കടകൾ വഴിയും ബാക്കി ജൂണിൽ മത്സ്യബന്ധന ബോട്ടുകൾക്കും നൽകും.മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണു ലഭിക്കുക. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണിത്. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് 6 ലീറ്റർ ലഭിക്കും.മഞ്ഞ, നീല കാർഡ് ഉടമകൾക്ക് ഒരു വർഷമായും മറ്റു കാർഡ് ഉടമകൾക്ക് രണ്ടര വർഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷത്തെ വിഹിതം ഏറ്റെടുക്കാതെ കേരളം പാഴാക്കുകയും ചെയ്തു.വൈദ്യുതീകരിക്കാത്ത വീടുകളെന്നു ...