ഏലംകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ‘ഹരിതാരാമം’ പദ്ധതിക്ക് തുടക്കമായി
Perinthalmanna RadioDate: 05-06-2024ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ 'ഹരിതാരാമം' പദ്ധതിക്ക് തുടക്കമായി.പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.വാർഡിലെ വിജനമായ പ്രദേശമായ പാപ്പാറ വടക്കുമുറി ഭാഗത്താണ് പദ്ധതി ആരംഭിച്ചത്. വേസ്റ്റുകൾ വലിച്ചെറിയുന്ന ഈ പ്രദേശത്ത് ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പൂച്ചെടികൾ നട്ട് വൃത്തിയാക്കി.വരും ദിവസങ്ങളിൽ പ്രദേശത്തെ മുഴുവൻ ഭാഗങ്ങളിലും 100 മരത്തൈകൾ നടുന്നതുമാണ്. പദ്ധതി നാട്ടുകാരുടെയും ക്ലബ്ബ് പ്രവർത്തകരുടെയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെയും നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സ്ഥലം വൃത്തിയാക്കി തൈകൾ നടുന്നതിന് തീരുമാനമെടുത്തു.വാർഡ് മെമ്പർ പി.സുധീർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എൻ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ,...





