Tag: 050625

പ്ലസ് വൺആദ്യ അലോട്ട്മെന്‍റ് പ്രവേശനം ഇന്ന് അവസാനിക്കും
Local

പ്ലസ് വൺആദ്യ അലോട്ട്മെന്‍റ് പ്രവേശനം ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 05-06-2025പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്മെന്‍റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്തവർ പ്രവേശന നടപടികളിൽ നിന്ന് പുറത്തു പോകും. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെന്‍റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. രണ്ടാം അലോട്ട്മെന്‍റ് ജൂൺ ഒമ്പതിന് രാത്രിയോടെ പ്രസിദ്ധീകരിക്കും. ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത സീറ്റുകളിലേക്കും ബാക്കിയുള്ള മെറിറ്റ് സീറ്റുകളിലേക്കുമായിരിക്കും രണ്ടാം ഘട്ടത്തിൽ അലോട്ട്മെന്‍റ് നടക്കുക. മൂന്നാം അലോട്ട്മെന്‍റ് ജൂൺ 16 ന് പ്രസിദ്ധീകരിക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.  ...............................................കൂടുതൽ...
തൂത- കരിങ്കല്ലത്താണി റോഡിൽ ജൂൺ 8 മുതൽ ഗതാഗതം നിരോധിച്ചു<br>
Local

തൂത- കരിങ്കല്ലത്താണി റോഡിൽ ജൂൺ 8 മുതൽ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 05-06-2025പെരിന്തൽമണ്ണ: തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത്  നിര്‍മ്മാണ പ്രവൃത്തികള്‍  നടത്തുന്നതിനാല്‍ വാഹന ഗതാഗതം ഞായറാഴ്ച (ജൂൺ എട്ട്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അമ്മിനിക്കാട് - ഒടമല- പാറല്‍ റോഡിലൂടെയും മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നാട്ടുകൽ - പാലോട് - മുറിയങ്കണ്ണി - വെള്ളിനേഴി- കാറല്‍മണ്ണ റോഡിലൂടെയും പോകണമെന്ന് അധികൃതർ അറിയിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനത്ത് 1487 രോഗികള്‍
Local

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനത്ത് 1487 രോഗികള്‍

Perinthalmanna RadioDate: 05-06-2025രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വർധന. 24 മണിക്കൂറിനിടെ 564 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകള്‍ 4866 ആയി. ഇതില്‍ 1487 രോഗികളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. ദില്ലിയിലാണ് ഈ കുഞ്ഞടക്കം രണ്ട് പേർ മരിച്ചത്. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂരിനിടെ രേഖപ്പെടുത്തിയ മറ്റ് 6 മരണങ്ങള്‍ 42 നും 87 വയസിനും ഇടയില്‍ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കേരളത്തിൽ ബലിപെരുന്നാൾ പൊതു അവധി ശനിയാഴ്ച മാത്രം
Local

കേരളത്തിൽ ബലിപെരുന്നാൾ പൊതു അവധി ശനിയാഴ്ച മാത്രം

Perinthalmanna RadioDate: 05-06-2025കേരളത്തിൽ ബലി പെരുന്നാൾ അവധി ശനിയാഴ്ച മാത്രം. നാളത്തെ അവധി ബലിപെരുന്നാൾ ദിവസമായ മറ്റന്നാളേക്ക് മാറ്റി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ജൂൺ ആറ് വെള്ളിയാഴ്ചയ്ക്കൊപ്പം ജൂൺ ഏഴ് ശനിയാഴ്ചയും അവധി ലഭിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഒരുദിവസം മാത്രമാണ് അവധി നൽകിയിരിക്കുന്നത്.ഈ വർഷത്തെ പൊതു അവധി ദിനങ്ങളിൽ ജൂൺ ആറ് വെള്ളിയാഴ്ചയിരുന്നു ബലി പെരുന്നാൾ അവധി നൽകിയിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനാൽ ജൂൺ 7 ശനിയാഴ്ചയാണ് ബലിപെരുന്നാൾ വരുന്നത്. ഈ സാഹചര്യത്തിലാണ് അവധി ദിനം മാറ്റിയത്.ഈ വർഷത്തെ കലണ്ടർ പ്രകാരം ജൂൺ ആറ് ശനിയാഴ്ചയായിരുന്നു ബലി പെരുന്നാൾ അവധി. എന്നാൽ മാസപ്പിറവി കാണാൻ വൈകിയതോടെ അറഫ നോമ്പ് ജൂണ്‍ ആറിനും, ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനും ആവുകയായിരുന്നു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറം മേൽപാലത്തിന് പരിസരത്തെ റോഡ് നവീകരിക്കും
Local

അങ്ങാടിപ്പുറം മേൽപാലത്തിന് പരിസരത്തെ റോഡ് നവീകരിക്കും

Perinthalmanna RadioDate: 05-06-2025പെരിന്തൽമണ്ണ ∙ കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ റോഡ് തകർച്ചയും കുണ്ടും കുഴിയും പരിഹരിക്കാൻ അടിയന്തര നടപടിയുമായി അധികൃതർ. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേർന്നു കർമപദ്ധതി തയാറാക്കി. ആദ്യ ഘട്ടത്തിൽ, റോഡിലെ കുണ്ടും കുഴിയും താൽക്കാലികമായി അടയ്‌ക്കും. പിന്നീടു കട്ട പതിച്ച്, സ്ഥിരമായി തകർച്ച ഇല്ലാതാക്കും.ഈ ഭാഗത്തു റോഡ് നവീകരിക്കാൻ ദിവസങ്ങളോളം അടച്ചിടേണ്ടി വരുമെന്നതിനാലാണു തൽക്കാലം കുഴിയ‌ടയ്‌ക്കുന്നത്. പിന്നീടു മുന്നൊരുക്കങ്ങൾ നടത്തി ഗതാഗതം നിയന്ത്രിച്ചു നവീകരണം നടത്തും. മഞ്ഞളാംകുഴി അലി എംഎൽഎ മുൻകയ്യെടുത്താണ് ഇതു സംബന്ധിച്ച നടപടികൾക്കു വേഗം കൂട്ടിയത്. കഴിഞ്ഞ ദിവസം ഇവിടെ താൽക്കാലിക കുഴിയടയ്‌ക്കൽ നടത്തിയതു മൂലം പാതയിൽ ഗതാഗതക്കുരുക്ക് കുറവായിരുന്നു.അതിനിടെ, നിർദിഷ്‌ട ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയ...