Tag: 050724

Local
ദേശീയപാതയിൽ നിരതെറ്റിച്ച് കയറിവരുന്ന വാഹനങ്ങൾക്കെതിരെ പോലീസ് പരിശോധന കർശനമാക്കിPerinthalmanna RadioDate: 05-07-2024അങ്ങാടിപ്പുറം : ഗതാഗത കുരുക്കിലമർന്ന കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ നിരതെറ്റിച്ച് കയറിവരുന്ന വാഹനങ്ങൾക്ക് എതിരേ ട്രാഫിക് പോലീസ് പരിശോധന കർശനമാക്കി. ദിശതെറ്റി പ്രവേശിക്കുന്ന വാഹനങ്ങൾ എതിർദിശയിൽ വരുന്ന മറ്റു വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുകയാണ്. ഇതു കാരണം ഇരുചക്ര വാഹനങ്ങളടക്കം പ്രയാസത്തിലാകുകയാണ്.വലിയ വാഹനങ്ങൾ അടക്കമുള്ളവ ദിശതെറ്റി മുന്നോട്ടു കയറിവരുന്നുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ പെരിന്തൽമണ്ണ ട്രാഫിക് പോലീസ് രംഗത്ത് എത്തുകയായിരുന്നു. എതിർ ദിശയിലൂടെ വരുന്ന ബസ് അടക്കമുള്ള എല്ലാ വാഹനങ്ങൾക്കും പോലീസ് പിഴ ചുമത്തുന്നുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈ...