Tag: 050725

അങ്ങാടിപ്പുറത്ത് നാളെ മുതൽ പുതിയ ഗതാഗത ക്രമീകരണങ്ങള്‍

Local

അങ്ങാടിപ്പുറത്ത് നാളെ മുതൽ പുതിയ ഗതാഗത ക്രമീകരണങ്ങള്‍

Perinthalmanna RadioDate: 05-07-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിലൂടെ വാഹന ഗതാഗതം നാളെ മുതൽ ഭാഗികമായി പുനസ്ഥാപിക്കും. ഇതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തില്‍ നാളെ മുതല്‍ താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.▪️നാളെ മുതൽ ഇരുചക്ര വാഹനങ്ങൾ, നാല് ചക്ര വാഹനങ്ങൾ (LMV) എന്നിവ അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടും.▪️പാലക്കാട്-  മണ്ണാർക്കാട് ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ പൊന്ന്യാകുർശ്ശി ഷിഫ കൺവെൻഷൻ സെന്റർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചില്ലി ജംഗ്ഷൻ മാനത്തുമംഗലം- പട്ടിക്കാട് -മുള്ള്യാർകുർശ്ശി- ഒരാടൻ പാലം വഴി ഹൈവേയിൽ പ്രവേശിക്കണം.▪️പട്ടാമ്പി റോഡിൽ നിന്നും തൂത റോഡിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ചിരട്ടമല പരിയാപുരം വഴി ഹൈവേയിൽ പ്രവേശിക്കണം. ▪️കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങൾ ഓരാടം പാലത്തുനിന്നും മുള്ള്യാക്കുർശ്ശി പ...
തിങ്കളാഴ്ച മുഹറം അവധിയില്ല; കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച

Local

തിങ്കളാഴ്ച മുഹറം അവധിയില്ല; കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച

Perinthalmanna RadioDate: 05-07-2025 കേരളത്തിൽ മുഹറം അവധി ഞായറാഴ്‌ച തന്നെ. തിങ്കളാഴ്ച്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്‌ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്‌ചയാണ്. ഇതോടെ തിങ്കളാഴ്‌ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹീം എംഎൽഎ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച അവധി നൽകിയില്ല...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.co...
അങ്ങാടിപ്പുറം മേൽപാലം നാളെ രാവിലെ 11 മണിക്ക് തുറക്കും

Local

അങ്ങാടിപ്പുറം മേൽപാലം നാളെ രാവിലെ 11 മണിക്ക് തുറക്കും

Perinthalmanna RadioDate: 05-07-2025പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ റോഡിൻ്റെ നവീകരണ പ്രവർത്തികൾ പൂർത്തിയായതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. നാളെ, ഞായറാഴ്ച (ജൂലൈ 6) രാവിലെ 11 മണി മുതൽ മേൽപാലം ഭാഗികമായി ഗതാഗതത്തിനായി തുറക്കപ്പെടും. ആദ്യ ഘട്ടത്തിൽ ചെറിയ വാഹനങ്ങൾക്കായിരിക്കും പ്രവേശനം അനുവദിക്കുക.റോഡില്‍ പതിച്ച ഇൻ്റർലോക്ക് കട്ടക്ക് ബലമേറുന്നതിനായി ജൂലൈ 11 വരെ ഭാരവാഹനങ്ങൾക്ക് പൂർണ നിരോധനം തുടരും. എല്ലാ നിർമാണ പ്രവർത്തികളും വിജയകരമായി പൂർത്തിയാക്കിയതായും, കാല താമസമില്ലാതെ മേൽപാലം തുറക്കാനുള്ള ശ്രമം ഫലപ്രദമായതായും എം.എൽ.എ അറിയിച്ചു.ജൂലൈ 11-ാം തീയതി മുതൽ മേൽപാലം പൂർണമായും ഗതാഗതത്തിനായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ തീയതി മുതൽ എല്ലാ തരത്തിലുള്ള വാഹനങ്ങൾക്കുമുള്ള ഗതാഗതം സാധ്യമാകും.  ---------------------------------------------®...
പുലിഭീതി വിട്ടൊഴിയാതെ മണ്ണാർമല മാട് റോഡ്

Local

പുലിഭീതി വിട്ടൊഴിയാതെ മണ്ണാർമല മാട് റോഡ്

Perinthalmanna RadioDate: 05-07-2025മണ്ണാർമല: വീണ്ടും പുലിയെ കണ്ടതോടെ ഭീതി വിട്ടൊഴിയാതെ മണ്ണാർമല മാട് റോഡ്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് പുലിയുടെ ദൃശ്യങ്ങൾ പ്രദേശവാസികൾ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഇടയ്ക്കിടെ പല തവണയായി ഇവിടെ പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മുൻപ് ബൈക്കിന് കുറുകെ പുലി ചാടിയ സംഭവവും ഉണ്ടായി.പുലിയെ പിടി കൂടുവാനായി പലതവണ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രദേശ വാസികളുടെയും യാത്രക്കാരുടെയും ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് വാർഡ് അംഗം തോരപ്പ ഹൈദർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ലൈസൻസില്ലാതെ ഓടിച്ച 40 ബൈക്കുകള്‍ പിടികൂടി

Local

ലൈസൻസില്ലാതെ ഓടിച്ച 40 ബൈക്കുകള്‍ പിടികൂടി

Perinthalmanna RadioDate: 05-07-2025പെരിന്തല്‍മണ്ണ: ലൈസൻസില്ലാതെയും അപകടകരമായും ഇരുചക്ര വാഹനങ്ങളുമായി സ്‌കൂളുകളില്‍ വിദ്യാർഥികൾ എത്തുന്നത് തടയാൻ പെരിന്തല്‍മണ്ണ പൊലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ 40 ഓളം ബൈക്കുകള്‍ പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് 15 മുതല്‍ 17 വയസുവരെയുള്ള പ്രായക്കാർ ഓടിച്ചുവന്ന ബൈക്കുകളും പിടികൂടിയത്. ഇതിന് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് വിദ്യാർഥിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നല്‍കി. പ്രായപൂർത്തിയാവാത്ത വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് 30,000 വരെയാണ് ഓരോരുത്തർക്കും പിഴയിട്ടത്. ബാക്കിയുള്ളവർ 18 തികഞ്ഞവരാണ്. ഇവർക്ക് ലൈസൻസില്ലാതെ ഓടിച്ചതിനുള്ള പിഴ ചുമത്തി. വീട്ടുകാർ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്.ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച്‌ രക്ഷിതാക്...
മദ്രസകൾക്ക് നാളെയും മറ്റന്നാളും അവധി

Local

മദ്രസകൾക്ക് നാളെയും മറ്റന്നാളും അവധി

Perinthalmanna RadioDate: 05-07-2025പെരിന്തൽമണ്ണ: മുഹറം 9, 10 പ്രമാണിച്ച് നാളെയും മറ്റന്നാളും ജൂലൈ 6, 7 ഞായർ, തിങ്കൾ ദിവസങ്ങളിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്കും ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
നിപ; മലപ്പുറം ജില്ലയിലെ 20 വാര്‍ഡുകള്‍ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Local

നിപ; മലപ്പുറം ജില്ലയിലെ 20 വാര്‍ഡുകള്‍ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 05-07-2025മലപ്പുറം: മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിലെ 20 വാർഡുകള്‍ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.മക്കരപ്പറമ്ബ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട എന്നീ ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകളാണ് കണ്ടെയ്മെന്റ് സോണുകളായായി പ്രഖ്യാപിച്ചത്. മക്കരപ്പറമ്ബ് ഗ്രാമപഞ്ചായത്തില്‍ ഒന്ന് മുതല്‍ 13 വരെയുള്ള വാർഡുകള്‍, കൂട്ടിലങ്ങാടി 11, 15 എന്നീ വാർഡുകള്‍, മങ്കട 14 വാർഡ്, 2,3,4,5,6 വാർഡുകള്‍ ആണ് കണ്ടൈയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.മരണശേഷം നടത്തിയ പരിശോധനയിലാണ് 18കാരിക്ക് നിപ സ്ഥിരീകരിച്ചത്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പുറമേ, പുണെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ കണ്ടെത്തി.കഴിഞ്ഞമാസം (ജൂണ്‍) 28നാണ് പെണ്‍കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. ഈ മാസം ഒന്നാം തീയതി പെണ്‍കുട...
അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം കട്ട പതിക്കൽ പൂർത്തിയായി

Local

അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം കട്ട പതിക്കൽ പൂർത്തിയായി

Perinthalmanna RadioDate: 05-07-2025പെരിന്തൽമണ്ണ:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിനു സമീപം പൂട്ടുകട്ട പതിക്കുന്ന പ്രവൃത്തി പൂർത്തിയായി. കട്ട ബലപ്പെടുത്തുന്നതിനായുള്ള വശങ്ങളിലെ കോൺക്രീറ്റിങ് ഉൾപ്പെടെ അവസാന മിനുക്കുപണികൾ മാത്രമാണ് ശേഷിക്കുന്നത്. പ്രവൃത്തി ആരംഭിച്ചതു മുതൽ ഇന്നലെ വരെയും ദേശീയപാത ഉദ്യോഗസ്ഥർ മേൽനോട്ടത്തിനായി സ്ഥലത്തുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ രാത്രി ഒൻപതു വരെ പ്രവൃത്തി നീണ്ടിരുന്നു.ദേശീയ പാതയിൽ ഈ ഭാഗങ്ങളിലെ മണ്ണുമൂടി കിടക്കുന്ന അഴുക്കു ചാലുകളിലെ മണ്ണ് നീക്കുന്ന പ്രവൃത്തിയും യന്ത്രങ്ങളുടെ സഹായത്തോടെ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കുന്ന സാഹചര്യത്തിൽ മേൽപാലത്തിനു താഴെയുള്ള സർവീസ് റോഡിന്റെ നവീകരണവും ദ്രുതഗതിയിലാണ്. അൽപാക്കുളത്തിനു സമീപം പാതയിലെ കുഴികളും അടച്ചു.അധികൃതർ അറിയിച്ചതു പ്ര...