Tag: 050825

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ<br>
Local

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ

Perinthalmanna RadioDate: 05-08-2025സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും. പരീക്ഷകള്‍ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച്‌ ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും. ഗണേശോത്സവം പ്രമാണിച്ച്‌ കാസർകോട് ജില്ലയില്‍ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും. ഓണാഘോഷവും നടത്തും.ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരി...
കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്<br>
Local

കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Perinthalmanna RadioDate: 05-08-2025കേരളത്തിൽ ഇന്ന് അതിതീവ്ര മഴ. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ജില്ലകളിൽ രാവിലെ മുതൽ ശക്തമായ മഴയാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.നാളെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.ആഗസ്റ്റ് എഴിന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആഗസ്റ്റ് എട്ടിന് കണ്ണൂർ, കാസർ...
ജൂബിലി റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത  നിയന്ത്രണം<br>
Local

ജൂബിലി റോഡ് നവീകരണം; ഇന്ന് മുതൽ ഗതാഗത  നിയന്ത്രണം

Perinthalmanna RadioDate: 05-08-2025 പെരിന്തൽമണ്ണ:  നഗരസഭയിലെ ജൂബിലി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ 10 വരെ ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചെറുകാട് കോർണർ ഭാഗത്തുകൂടി സ്റ്റാൻഡിൽ പ്രവേശിച്ച് ആയിഷ ജംക്‌ഷൻ–ടൗൺ ട്രാഫിക് ജംക്‌ഷനിലൂടെ തിരിച്ചുപോകണം.ഇതുസംബന്ധിച്ച് നഗരസഭാധ്യക്ഷൻ പി.ഷാജിയുടെ ചേംബറിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാഫിക് പൊലീസ്, ബസ് ഉടമകൾ, ബസ് തൊഴിലാളികൾ, കരാറുകാരൻ തുടങ്ങിയവർ പങ്കെടുത്തു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...