Tag: 050924

നിലമ്പൂർ പാതയുടെ സൗന്ദര്യം കൺകുളിർക്കെ കണ്ടു യാത്ര ചെയ്യുന്നതിന് വിസ്‌റ്റാഡം കോച്ചുകൾ ആരംഭിക്കണം
Local

നിലമ്പൂർ പാതയുടെ സൗന്ദര്യം കൺകുളിർക്കെ കണ്ടു യാത്ര ചെയ്യുന്നതിന് വിസ്‌റ്റാഡം കോച്ചുകൾ ആരംഭിക്കണം

Perinthalmanna RadioDate: 05-09-2024പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽപാതയിൽ ഗുൽമോഹർ പൂക്കളാൽ ചുവന്നുകിടന്ന മേലാറ്റൂർ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിന്റെ സൗന്ദര്യം കോവിഡ് കാലത്തു കേന്ദ്ര റെയിൽവേ മന്ത്രിതന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. പ്രമുഖരായ ഒട്ടേറെ പേരാണ് അന്നിതു ഷെയർ ചെയ്‌ത് അഭിനന്ദനങ്ങൾ ചൊരിഞ്ഞത്. അത്രയ്‌ക്കുണ്ട് ഈ പാതയുടെ വശ്യസൗന്ദര്യം.മഞ്ഞു പെയ്യുന്ന, പച്ചപ്പുതപ്പണിഞ്ഞ റെയിൽപാത. തേക്കിൻകാടും ജലാശയങ്ങളും വയൽപരപ്പുകളും മലകളും പുഴകളുമെല്ലാം ഈ യാത്രയിൽ ആസ്വദിക്കാം. ഈ മനോഹാരിത ഒപ്പിയെടുത്ത മലയാള സിനിമകളുമേറെയുണ്ട്.പാത വൈദ്യുതീകരണവുമായി ബന്ധപ്പെട്ടു മേലാറ്റൂരിലെ ഗുൽമോഹർ ഉൾപ്പെടെ കുറേയേറെ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടെങ്കിലും പാതയുടെ സൗന്ദര്യത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഷൊർണൂർ – നിലമ്പൂർ പാതയിലെ ഒന്നര മണിക്കൂറോളം വരുന്ന ട്രെയിൻ യാത്ര കേരളത്തിൽ ടൂറിസ്‌...
വയോജനങ്ങൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു
Local

വയോജനങ്ങൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

Perinthalmanna RadioDate: 05-09-2024തിരൂർക്കാട്: കേരള സർക്കാർ ആയുഷ്‌ വകുപ്പ്‌, നാഷണൽ ആയുഷ്‌ മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഗവ ആയുർവ്വേദ ഡിസ്പൻസറി ഇന്ന് ( സെപ്റ്റംബർ 5) തിരൂർക്കാട്‌ വാവാസ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ വയോജനങ്ങൾക്കായി സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സഈദ ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടി മങ്കട‌ നിയോജക മണ്ഡലം എം.എൽ.എ ശ്രീ മഞ്ഞളാംകുഴി അലി അവർകൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ : ബർദ്ദീഷ കെ പി, ഡോ : നഷീദ കരുവാട്ടിൽ, ഡോ രേഷ്മ ടി, വാർഡ്‌ മെംബർ ശ്രീമതി സ്വാലിഹ, ഫാർമ്മസിസ്റ്റുമാരായ ജിതേഷ്‌, ഫസ്നത്ത്‌, അറ്റന്റെർ കബീർ, ബിനു, സന്തോഷ് കുമാർ , ആശാ പ്രവർത്തകരായ ലീലാമണി, നസീറ, റഹ്മത്ത്‌, ജയശ്രീ, ശോഭന എന്നിവരും പങ്കെടുത്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ്‌...
സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി സപ്ലൈകോ
Local

സബ്സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടി സപ്ലൈകോ

Perinthalmanna RadioDate: 05-09-2024ഓണകാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സപ്ലൈകോ തന്നെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടി. പഞ്ചസാരയ്ക്ക് ആറു രൂപയും തുവരപ്പരിപ്പിന് നാലു രൂപയും അരിക്ക് മൂന്നുരൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ടുവാരാനുള്ള സപ്ലൈകോയുടെ തീരുമാനം.ഇത്തവണത്തെ ഏറ്റവും മികച്ച ഓണസമ്മാനം സപ്ലൈകോയുടെതാണ്. അതിന് അൽപ്പം ഫ്ലാഷ്ബാക്ക് കേൾക്കണം. ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നും അത് തടയാൻ നടപടി വേണമെന്നും സപ്ലൈകോ സർക്കാരിന്  മുന്നറിയിപ്പ് നൽകിയത് രണ്ടാഴ്ച മുൻപാണ്. തൊട്ടുപിന്നാലെ 225 കോടി കീഴ്മേൽ നോക്കാതെ സർക്കാർ എടുത്ത് സപ്ലൈകോയ്ക്ക് കൊടുത്തു. പൈസ കിട്ടിയതോടെ സപ്ലൈകോയുടെ വിധംമാറി.ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂ...
പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷനിലെ ചെണ്ടുമല്ലിത്തോട്ടം പൂത്തുലഞ്ഞു
Local

പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷനിലെ ചെണ്ടുമല്ലിത്തോട്ടം പൂത്തുലഞ്ഞു

Perinthalmanna RadioDate: 05-09-2024പെരിന്തൽമണ്ണ ∙ പൊന്നോണത്തെ വരവേൽക്കാൻ പെരിന്തൽമണ്ണ മിനി സിവിൽ സ്‌റ്റേഷനിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലിത്തോട്ടം. റവന്യു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് കെട്ടിടത്തിനു മുകളിലെ ടെറസിൽ ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്. ‌രാവിലെ ജോലിക്ക് കയറുന്നതിനു മുൻപും വൈകിട്ടുമെല്ലാം നട്ടു നനച്ചും പരിപാലിച്ചും ഒരുക്കിയ തോട്ടം കാണുന്നവർക്ക് കണ്ണിന് കുളിർമയേകും. പല വർണങ്ങളിലുള്ള പൂക്കളാൽ സമൃദ്ധമാണ് തോട്ടം. മിനി സിവിൽ സ്‌റ്റേഷനിലെ ഓണാഘോഷത്തിന് ഈ പൂക്കൾ ഉപയോഗിച്ച് പൂക്കളങ്ങൾ ഒരുക്കും. മുൻപ് ജീവനക്കാരുടെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറി കൃഷിക്ക് സ്ഥാപിച്ച മഴമറയ്‌ക്കുള്ളിലാണ് ചെണ്ടുമല്ലി ചെടികൾ വളർത്തിയത്. കൃഷി വകുപ്പിൽ നിന്ന് ഗ്രോബാഗുകളും ചെണ്ടുമല്ലി ചെടികളും ലഭ്യമാക്കി. തഹസിൽദാർ ഹാരിസ് കപൂർ, ഡപ്യൂട്ടി തഹസിൽദാർമാരായ ജയ്‌സന്റ് മാത്യു, പി.മണികണ്ഠൻ, ക്ലാർക്കുമാരായ കെ.എം.അനിൽ,...
നഗരത്തിൽ തുറക്കാത്ത വനിതാ വിശ്രമകേന്ദ്രം; പ്രാഥമിക ആവശ്യങ്ങൾക്ക് കഷ്ടപ്പെട്ട് സ്‌ത്രീകൾ
Local

നഗരത്തിൽ തുറക്കാത്ത വനിതാ വിശ്രമകേന്ദ്രം; പ്രാഥമിക ആവശ്യങ്ങൾക്ക് കഷ്ടപ്പെട്ട് സ്‌ത്രീകൾ

Perinthalmanna RadioDate: 05-09-2024പെരിന്തൽമണ്ണ: നഗരത്തിൽ എത്തുന്ന വനിതകൾക്ക് മുലയൂട്ടാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും നഗരസഭ ലക്ഷങ്ങൾ മുടക്കി നിർമിച്ച വനിതാ വിശ്രമകേന്ദ്രം അടച്ചുപൂട്ടിയ നിലയിൽ. ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷന്റെ സഹായത്തോടെ നിർമിച്ച കേന്ദ്രം 2019 നവംബർ 30ന് പി.ശ്രീരാമകൃഷ്‌ണൻ ആണ് ഉദ്ഘാടനം ചെയ്‌തത്.കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ടൗണിലാണ് ടാക്‌സി സ്‌റ്റാൻഡിന് മുകളിലായി സ്‌ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് വനിതാ വിശ്രമകേന്ദ്രം ഒരുക്കിയത്.സ്‌ത്രീകൾക്ക് വിശ്രമിക്കുന്നതിനും സ്വകാര്യതയോടെ മുലയൂട്ടാനും വസ്ത്രങ്ങൾ മാറുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ലഘുഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. വൃത്തിയുള്ള ശുചിമുറി സൗകര്യവും ഈ കേന്ദ്രത്തിന്റെ സവിശേഷതയായിരുന്നു.നഗരത്തിലെത്തുന്ന വനിതകൾ കടകളിൽ ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ...