Tag: 050925

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം<br>
Local

സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം

Perinthalmanna RadioDate: 05-09-2025 സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50കോടി രൂപയു‌ടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. അതേസമയം, ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്. ......................................
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായ ശല്ല്യം രൂക്ഷം<br>
Local

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായ ശല്ല്യം രൂക്ഷം

Perinthalmanna RadioDate: 05-09-2025 പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ രാവും പകലും തെരുവ്  നായശല്ല്യം രൂക്ഷം. സ്റ്റേഷൻ പരിസരത്തും, പ്ലാറ്റ് ഫോമിലും തലങ്ങും വിലങ്ങും നായകള്‍ ചുറ്റികറങ്ങി നടക്കുന്നു.പ്രധാന കവാടം കഴിഞ്ഞിറങ്ങുന്ന വെയിറ്റിങ് ഏരിയയില്‍ എപ്പോഴും നായകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനാല്‍ ഇവി ട്രക്ക് ഇറക്കാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭയക്കുകയാണ്.ഒന്നാം പ്ലാറ്റ്ഫോമിലും, രണ്ടാം പ്ലാറ്റ് ഫോമിലും പലയിടത്തായും, പ്രത്യേകിച്ച്‌ മേല്‍ക്കൂര ഉള്ളിടത്ത് തന്നെ നായകള്‍ കിടക്കുന്നത് കാണാം. രാത്രിയായാല്‍ സ്റ്റേഷനിലും പരിസരത്തും കൂട്ടത്തോടെ കുരച്ച്‌ ബഹളം വച്ച്‌ കറങ്ങി നടക്കുന്ന നായ്ക്കൂട്ടങ്ങള്‍ രാത്രിയില്‍ സ്റ്റേഷനിൽ എത്തുന്നവർക്ക് ഭയപ്പെടുത്തുന്ന സ്ഥിതിയാണ്.ഷൊർണൂർ നിലമ്ബൂർ ഭാഗങ്ങളിലേക്കായി പുലർച്ചെ 4.25 മുതല്‍ രാത്രി 10.17 വരെ 16 ട്രെയിനുകളാണ് അങ്ങാടിപ്പുറം വഴി കട...