Tag: 051024

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
Local

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 05-10-2024സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബി കടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യത കൂടിയുണ്ട്.നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ശനിയാഴ്ച ഇടുക്കി ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ്.ഓറഞ്ച് അലർട്ട്05-10-2024 : ഇടുക്കി08-10-2024 : ഇടുക്കി09-10-2024 : പത്തനംതിട്ട, കോട്ടയംമഞ്ഞ അലർട്ട്05-10-2024: പത്തനംതിട്ട, എറണാകുളം, പാലക്കാട്, മ...
കാളികടവ് പാലത്തിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള പരിശോധന തുടങ്ങി
Local

കാളികടവ് പാലത്തിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള പരിശോധന തുടങ്ങി

Perinthalmanna RadioDate: 05-10-2024ആലിപ്പറമ്പ് : നിർദിഷ്ട ആലിപ്പറമ്പ് കാളികടവ് പാലത്തിന്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള പരിശോധനകൾ തുടങ്ങി. മണ്ണിന്റെ ഘടന, പാറകളുടെ ഘടന, ഉറപ്പ്, തുടങ്ങിയവ അറിയുന്നതിനുള്ള മണ്ണ് കുഴിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. പ്രവൃത്തികൾ കരാറെടുത്ത ഇൻഫ്രാ സ്ട്രക്ചർ കമ്പനിയാണ് യന്ത്രങ്ങളുടെ സഹായത്തോടെ പരിശോധനകൾ നടത്തുന്നത്.തൂതപ്പുഴയിലും സമീപന റോഡിന് ഏറ്റെടുക്കേണ്ട സ്ഥലത്തും പരിശോധന നടത്തുന്നുണ്ട്. 2018-ലെ പ്രളയത്തിൽ പുഴയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് കണക്കാക്കി പാലത്തിന്റെ ഉയരം നിർണയിക്കും. വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിന് സർക്കാർ 5.14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം പരിശോധന റിപ്പോർട്ട് കരാർ കമ്പനി പൊതുമരാമത്ത് വകുപ്പ് മഞ്ചേരി ഡിവിഷൻ (പാലം) വിഭാഗത്തിന് സമർപ്പിക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദ പദ്ധതിരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പി...
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ്; നാളെ (ഞായറാഴ്ച) റേഷൻ കടകൾ തുറക്കും
Local

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ്; നാളെ (ഞായറാഴ്ച) റേഷൻ കടകൾ തുറക്കും

Perinthalmanna RadioDate: 05-10-2024പെരിന്തൽമണ്ണ: മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ ഗുണഭോക്താക്കൾക്കുള്ള e-KYC മസ്റ്ററിംഗ് നടക്കുന്നതിനാൽ എല്ലാ റേഷൻ കടകളും നാളെ ഞായറാഴ്ച (06-10-2024) തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി.അബ്ദു റഹിമാൻ അറിയിച്ചു. എന്നാൽ അന്നേ ദിവസം റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. മുൻഗണന വിഭാഗത്തിൽപ്പെട്ട AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങളാണ് റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യേണ്ടത്. ഒക്ടോബർ 3 മുതൽ 8 വരെയാണ് പെരിന്തൽമണ്ണ താലൂക്കിൽ e-KYC മസ്റ്ററിംഗ് നടക്കുന്നത്. 5 വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും മസ്റ്ററിംഗ് ചെയ്തിരിക്കേണ്ടതാണ്. കിടപ്പു രോഗികൾ, റേഷൻ കടയിൽ നേരിട്ട് പോകാൻ സാധിക്കാത്ത തരത്തിൽ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ എന്നിവരുടെ മസ്റ്ററിംഗ് അവരുടെ വീടുകളിൽ പോയി ചെയ്യുന്നതാണ്. റേഷൻ കാർഡിൽ വിദേശത്ത് ജോലി ചെ...
മലപ്പുറം ജില്ലയിൽ 35,947 പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങും
Local

മലപ്പുറം ജില്ലയിൽ 35,947 പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങും

Perinthalmanna RadioDate: 05-10-2024മലപ്പുറം: ജില്ലയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 5,31,423 പേരില്‍ 4,95,476 പേര് മാത്രമാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. മസ്റ്ററിംഗ് കാലാവധി ജൂലായില്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശേഷിച്ചതോടെ സര്‍ക്കാര്‍ സമയപരിധി സെപ്തംബറിലേക്ക് കൂടി നീട്ടിയിരുന്നു. മസ്റ്ററിംഗ് നടത്താത്തവരുടെയെണ്ണം 35,947 ആണ്. എന്നാലിപ്പോള്‍ സമയപരിധി അവസാനിച്ചതോടെ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥയാണ്. മസ്റ്ററിംഗ് എന്നാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി ചെയ്യുന്ന പ്രക്രിയയാണ്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത് അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്രത്യേക പോര്‍ട്ടലിലൂടെയാണ്.ആഗസ്റ്റില്‍ 63,789 പേരാണ് ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് പൂര്‍ത്തായിക്കാന്‍ അവശേഷിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവു...
പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് സ്ക്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്
Local

പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് സ്ക്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

Perinthalmanna RadioDate: 05-10-2024പെരിന്തല്‍മണ്ണ: മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച്‌ പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് എച്ച്‌.എസ്.എസില്‍ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് വെർച്വല്‍ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. 13,923 ചതുരശ്ര അടി വിസ്തീർണ്ണത്തില്‍ 3 നിലകളിലായാണ് കെട്ടിടം നിർമ്മിച്ചത്.18 ക്ലാസ് മുറികള്‍, ഓഫീസ്, ഹാള്‍,13 ടോയ്ലറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്. കിലയാണ് നിർവഹണ അതോറിറ്റി. ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി ആണ് നിർമ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. 15 മാസം സമയം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞ...