Tag: 051125

പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൺ സ്ഥാനം വനിതക്ക്

Local

പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൺ സ്ഥാനം വനിതക്ക്

പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി. പെരിന്തൽമണ്ണ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം വനിതക്ക്.മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം▪️ സ്ത്രീ സംവരണം 1. പൊന്നാനി നഗരസഭ 2. പെരിന്തൽമണ്ണ നഗരസഭ 3. നിലമ്പൂർ നഗരസഭ 4. മലപ്പുറം നഗരസഭ 5. താനൂർ നഗരസഭ 6. പരപ്പനങ്ങാടി നഗരസഭ 7. വളാഞ്ചേരി നഗരസഭ 8. തിരൂരങ്ങാടി നഗരസഭമലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം▪️ പട്ടികജാതി സ്ത്രീ സംവരണം 1. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്▪️പട്ടികജാതി സംവരണം 1. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ▪️ സ്ത്രീ സംവരണം 1. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 2. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 3. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 4. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് 5. മങ്കട ബ്ലോക്ക് പഞ്ചായത്ത് 6. തിരൂർ ബ്ലോക്ക് പഞ്ചായത്ത് 7. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് മാര...
റേഷൻ കാർഡ് തരം മാറ്റാൻ 17 മുതൽ വീണ്ടും അപേക്ഷിക്കാം

Local

റേഷൻ കാർഡ് തരം മാറ്റാൻ 17 മുതൽ വീണ്ടും അപേക്ഷിക്കാം

Perinthalmanna RadioDate: 05-11-2025 പെരിന്തൽമണ്ണ: റേഷൻ കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാൻ വീണ്ടും അവസരം നൽകാൻ സർക്കാർ തീരുമാനം. കേരളത്തിൽ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ നൽകാൻ 10 ലക്ഷത്തിലേറെ ഒഴിവുകൾ മാസങ്ങളായി തുടരുന്നത് ആശങ്ക ഉണർത്തുന്നതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു മന്ത്രി ജി.ആർ.അനിലിന്റെ പ്രഖ്യാപനം.ഇതുവരെ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകിയെന്നും സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000ൽ പരം കുടുംബങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതു കൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി ഇങ്ങനെ കാർഡ് നൽകാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംലയ്ക്ക് അഭിനന്ദന പ്രവാഹം

Local

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംലയ്ക്ക് അഭിനന്ദന പ്രവാഹം

Perinthalmanna RadioDate: 05-11-2025 മേലാറ്റൂർ: ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ് ഥാന ചലച്ചിത്ര പുരസ് കാരം നേടിയ ഷംല ഹംസയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയ ന്റെയും മികച്ച നടനായി തിരെഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയുടെയും അഭിനന്ദനം.തിങ്കളാഴ് ച അവാർഡ് പ്രഖ്യാപിച്ച ദിവസം മുഖ്യമന്ത്രി ഷംലയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. മമ്മൂട്ടി വാട് സാപ് സന്ദേശം വഴി അഭിനന്ദനമറിയിച്ചതായി ഷംല പറഞ്ഞു. കൂടാതെ സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ഒട്ടെറെപ്പേർ വിളിച്ചും മെസേജുകളിലൂടെയും സന്തോഷം പങ്കുവച്ചു.രാഷ് ട്രീയ-സാംസ് കാരിക സംഘടനകളും ജനപ്രതിനിധികളുമുൾപ്പെടെ ഒട്ടേറെപ്പേർ അഭിനന്ദനമറിയിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എംപി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നജീബ് കാന്തപുരം എംഎൽഎ വീട്ടിലെത്തി അഭിനന്ദിച്ചു.മേലാറ്റൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സ്വീകരണം പ്രസിഡന്റ് കെ.ടി.മുഹമ്മദ് ഇഖ...
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത് 110 കോടിയുടെ സമാനതകളില്ലാത്ത വികസന മാതൃക

Local

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത് 110 കോടിയുടെ സമാനതകളില്ലാത്ത വികസന മാതൃക

Perinthalmanna RadioDate: 05-11-2025 പെരിന്തൽമണ്ണ : കഴിഞ്ഞ 5 വർഷം കൊണ്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത് 110 കോടി രൂപയുടെ സമാനതകളിലാത്ത വികസന മാതൃക. ബ്ലോക്കിന്റെ ജനക്ഷേമ– വികസന പദ്ധതികൾ പരാതികൾക്കിടയില്ലാതെ മുഴുവൻ പഞ്ചായത്തുകളിലും എത്തിക്കാനായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ പറയുന്നു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 8 പഞ്ചായത്തുകളിലായി 20,93,635 തൊഴിൽ ദിനങ്ങളിലൂടെ 88.52 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി. താഴെക്കോട് പഞ്ചായത്തിൽ 55, ആലിപ്പറമ്പിൽ 50, വെട്ടത്തൂരിൽ 31, പുലാമന്തോളിൽ 45, ഏലംകുളത്ത് 34, കീഴാറ്റൂരിൽ 77, അങ്ങാടിപ്പുറത്ത് 108, മേലാറ്റൂരിൽ 37 എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കാനായി.വയോജനങ്ങൾക്കുള്ള സായംസന്ധ്യ പദ്ധതിയിലൂടെ 1195 പേർക്ക് 16.93 ലക്ഷം രൂപയുടെ ആശ്വാസം പകർന്നു. ഇതുവഴി വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ, ആയുർവേദ ചികി...
തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം

Local

തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം

Perinthalmanna RadioDate: 05-11-2025 തദ്ദേശ തെരഞ്ഞെടുപ്പിനുള്ളയിൽ ബുധനാഴ്ചകൂടി പേര് ചേർക്കാം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പട്ടികയിൽ പേര് ചേർക്കുന്നതിനാണ് കമീഷൻ അവസരം നൽകിയത്. ചൊവ്വാഴ്ചവരെ 25,000ത്തിലഅധികം അപേക്ഷ ലഭിച്ചു.അതേസമയം ചൊവ്വാഴ്ച പലർക്കും വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ നൽകാനായില്ലെന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടികളും വെബ്സൈറ്റിൽ നടന്നു വരുന്നതുകൊണ്ട് സെർവർ പ്രശ്നമാണിതെന്ന് കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് നവംബർ 14ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കും. https://sec.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോള്‍ ഹീയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. ഇതിൽ നൽകിയ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.------...