താലൂക്ക്തല അദാലത്തുകളിലേക്ക് നാളെ മുതല്‍ പരാതികള്‍ സ്വീകരിക്കും
Perinthalmanna RadioDate: 05-12-2024പെരിന്തൽമണ്ണ: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ലയില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' - പരാതി പരിഹാര അദാലത്തുകളില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ നാളെ (ഡിസംബര്‍ 6) മുതല്‍ സ്വീകരിച്ചു തുടങ്ങും. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും പരാതികള്‍ നല്‍കാം. ഡിസംബര്‍ 13 വരെ നല്‍കാന്‍ അവസരമുണ്ടാകും.ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെ...





