പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി
Perinthalmanna RadioDate: 05-12-2025 കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് (എൻഎച്ച് -966) ഉടൻ അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കേരളത്തിന്റെ റിപ്പോർട്ട് പരിശോധിക്കുകയാണെന്നും കേന്ദ്രം അനുകൂല തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ 121 കിലോമീറ്റർ നീളുന്ന കേരളത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി വേഗത്തിൽ യാഥാർത്ഥ്യമാകുന്നതിനുള്ള സാധ്യതയേറി.കേരളത്തിൽ ദേശീയപാതാ വികസനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഭൂമി ഏറ്റെടുക്കലിനുള്ള വലിയ ചെലവാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു കിലോമീറ്റർ നിർമ്മാണത്തിന് ആവശ്യമായ ഭൂമി വാങ്ങാൻ ഏകദേശം 50 കോടി രൂപയോളം വേണ്ടിവരുന്നു. ചെലവ് കുറയ്ക്ക...





