Tag: 060124

മഞ്ചേരി മെഡിക്കൽ കോളജിൽ രോഗീപ്രവേശനത്തിന് നിയന്ത്രണം
Local

മഞ്ചേരി മെഡിക്കൽ കോളജിൽ രോഗീപ്രവേശനത്തിന് നിയന്ത്രണം

Perinthalmanna RadioDate: 06-01-2024മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ ജനുവരി എട്ട് മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു, പീഡിയാട്രിക് ഐ.സി.യു, എന്നിവിടങ്ങളിലേക്കുള്ള രോഗീ പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. നിർമാണ പ്രവർത്തനങ്ങളുടെ പൊടിപടലങ്ങൾ നവജാത ശിശുക്കൾക്ക് അണു ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള നവജാത ശിശുക്കളെ കുട്ടികളുടെ ഐ.സി.യുവിനോടു ചേർന്ന ഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിലെ രോഗികളും ബന്ധുക്കളും സഹകരിക്കണമെന്നും ജില്ലയിലെ മറ്റു ആരോഗ്യ സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു................................................കൂടുതൽ ...
പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനം; ഞായറാഴ്ച ഗതാഗത നിയന്ത്രണം
Local

പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനം; ഞായറാഴ്ച ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 06-01-2024പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യ സമാപന സമ്മേളനം നടക്കുന്ന നാളെ (07-01-2024) ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാണ്ടിക്കാട് ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേലാറ്റൂർ- കാര്യവട്ടം -മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം.പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന  വാഹനങ്ങൾ അങ്ങാടിപ്പുറം -  ഒരാടംപാലം - വലമ്പൂർ - പട്ടിക്കാട് വഴി പാണ്ടിക്കാട്ടേക്ക് പോകണം. അലനല്ലൂർ ഭാഗത്ത് നിന്നും വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങളും കാര്യവട്ടം - മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം എന്ന് പോലീസ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------...
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 ലക്ഷ്യ സ്ഥാനത്തെത്തി
Local

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 ലക്ഷ്യ സ്ഥാനത്തെത്തി

Perinthalmanna RadioDate: 06-01-2024ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അര്‍പ്പണത്തിന്‍റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഈ അപൂര്‍വനേട്ടത്തില്‍ രാജ്യത്തിനൊപ്പം അവരെ അഭിനന്ദിക്കുന്നു. ആദിത്യ എല്‍ വണ്‍  ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് രാജ്യത്തെ പ്രധാനമന്ത്രി അറിയിച്ചു.സൂര്യനെ കുറിച്ചു പഠിക്കുന്ന ആദിത്യ എല്‍വണ്‍ ദൗത്യം രാജ്യത്തിന്റെ  ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയെന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് മേധാവി അന്നപൂര്‍ണി സുബ്രഹ്മണ്യം മനോരമ ന്യൂസിനോട് പറഞ്ഞു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ പേടകങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആദിത്യ വഴി ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. ഉപഗ്രഹത്തില്‍ നിന്നുള്ള പ്രാഥമിക ഡേറ്റകള്‍ ഇതിനകം ലഭിച്ചു തുടങ്ങിയെന്നും  അന്നപൂര്‍ണി പറഞ്ഞു. ആദിത്യയിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണാഗ്രാഫ് നിര്‍മ്മിച്ചത് അന്നപൂര്...
അപ്രതീക്ഷിതമായി പെയ്ത മഴയിലും കാറ്റിലും ഏക്കറുകണക്കിന് സ്ഥലത്തെ നെൽക്കൃഷി നശിച്ചു
Local

അപ്രതീക്ഷിതമായി പെയ്ത മഴയിലും കാറ്റിലും ഏക്കറുകണക്കിന് സ്ഥലത്തെ നെൽക്കൃഷി നശിച്ചു

Perinthalmanna RadioDate: 06-01-2024പുലാമന്തോൾ : അപ്രതീക്ഷിതമായി പെയ്ത മഴയിലും കാറ്റിലും പുലാമന്തോൾ പഞ്ചായത്തിലെ പാട ശേഖരങ്ങളിൽ ഏക്കറുകണക്കിന് സ്ഥലത്തെ നെൽക്കൃഷി നശിച്ചു. പാലൂർ പാട ശേഖരത്തിൽ പത്തേക്കറോളം സ്ഥലത്ത് പൂർണമായും 20 ഏക്കറോളം സ്ഥലത്ത് ഭാഗികമായും ടി.എൻ. പുരം പാട ശേഖരത്തിൽ എട്ടേക്കറോളം സ്ഥലത്ത് പൂർണമായും കൃഷി നശിച്ചു.രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കൊയ്ത്തിന് പാകമായ നെല്ലായിരുന്നു ഇവ. മഴയിലും കാറ്റിലും കനം തൂങ്ങിയ കതിരുകൾ അപ്പാടെ വീഴുകയായിരുന്നു. വയലിൽ നിറഞ്ഞ വെള്ളത്തിലേക്കാണ് പാകമായ നെൽക്കതിരുകൾ വീണത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ നെല്ല് മുളച്ചും ചീഞ്ഞും നശിക്കുമെന്ന് കർഷകർ പറയുന്നു. പാലൂരിൽ എടത്തൊടി മൻസൂർ, ചെറുശ്ശേരിക്കാർ തുടങ്ങിയവരടക്കം ഏഴോളം കർഷകരുടെ കൃഷിയാണ് നശിച്ചത്. പലരും വായ്പയെടുത്തും ഏറെ പ്രയാസങ്ങൾ അനുഭവിച്ചുമാണ് കൃഷിയിറക്കിയത്.പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗ...
പെരിന്തല്‍മണ്ണ നഗരസഭയില്‍ കെ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമായി
Local

പെരിന്തല്‍മണ്ണ നഗരസഭയില്‍ കെ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമായി

Perinthalmanna Radioate: 06-01-2024പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി കെ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴിയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങി. കെ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴി തയാറാക്കിയ പെരിന്തല്‍മണ്ണ നഗരസഭയുടെ ആദ്യ പേയ്മെന്‍റ് രസീത് ഗുണഭോക്താവിന് കൈമാറി.വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്ബിളി മനോജ്, അഡ്വ. ഷാന്‍സി, കെ. ഉണ്ണികൃഷ്ണന്‍, മന്‍സൂര്‍ നെച്ചിയില്‍, നഗരസഭ സെക്രട്ടറി ജി. മിത്രന്‍, കൗണ്‍സിലര്‍മാരായ ഷെര്‍ലിജ, ശ്രീജിഷ, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വിവാഹ, ജനന, മരണ രജിസ്ട്രേഷന്‍, ബില്‍ഡിംഗ് പെര്‍മിഷന്‍, പ്രോപ്പര്‍ട്ടി ടാക്സ്, പണമിടപാടുകള്‍, ഡിജിറ്റല്‍ ഫയല്‍ മാനേജ്മെന്‍റ്, പൊതുപരാതികള്‍, ബിസിനസ് ഫെസിലിറ്റേഷന്‍ (ട്രേഡ് ലൈസന്‍സ്) എന്നീ പ്രധാന സേവനങ്ങളാണ് കെ. സ്മാര്‍ട്...
പുലാമന്തോൾ പാലം ജനുവരി 10 മുതൽ പൂർണ്ണമായും അടച്ചിടും
Local

പുലാമന്തോൾ പാലം ജനുവരി 10 മുതൽ പൂർണ്ണമായും അടച്ചിടും

Perinthalmanna RadioDate: 06-01-2024പുലാമന്തോൾ: മലപ്പുറം - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം എക്സ്പാൻഷൻ ജോയിന്റുകളുടെ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ജനുവരി 10 മുതൽ ഒരു മാസത്തോളം പൂർണ്ണമായും അടച്ചിടും. എക്സ്പാൻഷൻ ജോയിന്റുകൾ വരുന്ന 9 സ്ഥലങ്ങളും കട്ട് ചെയ്ത് അവിടെ പുതിയ എക്സ്പാൻഷൻ ജോയിൻറ് ഫിക്സ് ചെയ്ത് ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തു ക്യൂറിങ് നടത്തേണ്ടതുണ്ട്. ഈ പ്രവർത്തികൾക്ക് ഒരു മാസത്തോളം സമയം ആവശ്യമുള്ളത് കൊണ്ടാണ് പൂർണ്ണമായി പാലം അടച്ചിടേണ്ടി വരുന്നത് PWD അധികൃതർ അറിയിച്ചു. യാത്രക്കാർ കട്ടുപ്പാറ (ഇട്ടക്കടവ്) പാലം, വളപുരം (പാലോളിക്കുണ്ട്) പാലം വഴി യാത്ര ചെയ്ത് സഹകരിക്കണമെന്ന് അറിയിക്കുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------------------------...