കൊടികുത്തി മലയിൽ ജൈവവൈവിധ്യ പഠനത്തിൽ 300ലധികം ജീവിവർഗങ്ങളെ കണ്ടെത്തി
Perinthalmanna RadioDate: 06-01-2026 പെരിന്തൽമണ്ണ: പരിസ്ഥിതി- വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ സ്റ്റിയർ സംഘടിപ്പിച്ച ഏകദിന ബയോബ്ലിറ്റ്സ് പരിപാടി സമാപിച്ചു. മൂന്ന് മണിക്കൂർ നീണ്ട അതിവേഗ ഫീൽഡ് സർവേയിലൂടെ 300ലധികം ജീവ ജാലങ്ങളെ രേഖപ്പെടുത്തി. പഠന റിപ്പോർട്ട് നിലമ്പൂർ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ധനിക് ലാലിന് കൈമാറി. വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരടക്കം 38 പേർ സർവേയിൽ പങ്കെടുത്തു.സർവേയിൽ 100ലധികം ചിത്രശലഭ ഇനങ്ങളെ രേഖപ്പെടുത്തി. കൊടികുത്തി മലയിൽ സമൃദ്ധമായ ജീവ കീടജാലവും സസ്യ വൈവിധ്യവും നിലനിൽക്കുന്നുവെന്നും പഠനത്തിൽ വ്യക്തമായി. 24 ഇനങ്ങളുള്ള തുമ്പികളെയും കണ്ടെത്തി. ഇതിന് പുറമെ 62 ലധികം പക്ഷി നിരീക്ഷണങ്ങളും രേഖപ്പെടുത്തി. ഇതോടെ പുൽ മേടുകൾ, വന ഭാഗങ്ങൾ, ജല പരിസരങ്ങൾ എന്നിവ സംയോജിക്കുന്ന കൊടി കുത്തിമല ഒരു പ്രധാന പക്ഷി വാസ കേന്ദ്രമാണെന്നും വ്യക്തമായി. സസ്യങ്...





