പെരിന്തൽമണ്ണയിൽ ലോറി മറിഞ്ഞ് ടയറുകളും ആക്സിലും ഊരി തെറിച്ചു
Perinthalmanna RadioDate: 06-02-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ലോറി മറിഞ്ഞ് ടയറുകളും ആക്സിലും ഊരി തെറിച്ചു. അങ്ങാടിപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് വെട്ടുകല്ല് കയറ്റി വരികയായിരുന്ന ലോറിയാണ് ജൂബിലി ജംഗ്ഷനിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ പെട്ട പിക്കപ്പ് ലോറിയുടെ ബാക്കിലെ ഇരു ടയറുകളും ആക്സിലും അടർന്നു പോയി. ലോറിയിൽ ഉണ്ടായിരുന്ന വെട്ടു കല്ലുകൾ മുഴുവനും റോഡിലേക്ക് തെറിച്ചു വീണു. മുൻപിൽ ഉണ്ടായിരുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലേക്ക് അടർന്നു വീണ വെട്ടുകല്ലുകൾ നാട്ടുകാരും മറ്റും ചേർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് ഗതാഗതം പൂർണ്ണമായും പുനസ്ഥാപിച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞ...





