Tag: 060324

നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
Local

നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്

Perinthalmanna RadioDate: 06-03-2024ഡ്രൈവിങ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്ക് ഇരുട്ടടി. നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമേ ടെസ്റ്റ് നടത്തൂ. ഇന്ന് ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്. നിലവിൽ 150 പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താറുണ്ട്. ഇതാണ് 50ലേക്ക് ചുരുക്കിയിരിക്കുന്നത്. എന്നാൽ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതേ സമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തിൽ പങ്കെടുത്തില്ല. അതേ സമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറുകൾ തിരുത്താൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. അതോടൊപ്പം ഇനി മന്ത്രി കണ്ട് അംഗീകാരം നൽകുന്ന സർക്കുലർ മാത്രമേ ഗതാഗത കമ്മീഷണർ ഇറക്കാവൂവെന്നും അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio...
റവന്യു ഓഫീസുകളിൽ പ്രതിസന്ധി; തപാൽ അയക്കാൻപോലും നയാപൈസയില്ല
Local

റവന്യു ഓഫീസുകളിൽ പ്രതിസന്ധി; തപാൽ അയക്കാൻപോലും നയാപൈസയില്ല

Perinthalmanna RadioDate: 06-03-2024തപാൽ ച്ചെലവിന് കാശില്ലാത്തതിനാൽ, നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങൾക്കുള്ള മറുപടി നവകേരള വെബ്സൈറ്റിലിട്ട് ബാധ്യതയൊഴിവാക്കുന്നതായി പരാതി. റവന്യു ഓഫീസുകളിൽ അപേക്ഷകൾക്കുള്ള മറുപടി പ്രിന്റ് എടുക്കാനുള്ള പേപ്പർ വാങ്ങുന്നതിന്റെയും തപാൽ അയയ്ക്കാൻ സ്റ്റാമ്പും കവറും വാങ്ങുന്നതിന്റെയും ചെലവ് ഉദ്യോഗസ്ഥരുടെ ചുമലിലാണ്. ഇതാണ് വെബ്സൈറ്റിടുന്നതിന്റെ കാരണം.ഒരു നിയമസഭാ മണ്ഡലത്തിൽ 5000 മുതൽ 10,000 വരെ അപേക്ഷകൾക്ക് മറുപടി അയക്കേണ്ടതായി വരുന്നുണ്ട്. വിവിധ റവന്യു ഓഫീസുകളിലേക്ക് വീതിച്ച് നൽകുമ്പോഴും 2000 അപേക്ഷകൾക്കുവരെ മറുപടി കൊടുക്കേണ്ടതായിവരും. ചിലയിടങ്ങളിൽ സ്റ്റാഫ് ഫണ്ടിൽനിന്ന് പണം ചെലവഴിച്ച് മറുപടി തപാലിൽ അയയ്ക്കുന്നുണ്ട്. നേരിട്ട് എത്തുന്നവർക്ക് പ്രിന്റെടുത്ത് നൽകുന്നുണ്ട്.പീരുമേട് എൽ.എ. ഓഫീസ് പോലെ തുടർച്ചാനുമതി ലഭിക്കാത്തതിനാൽ ശമ്പളംകിട്ടാത്ത റവന്യു ഓഫീസു...
റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ
Local

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

Perinthalmanna RadioDate: 06-03-2024റേഷൻ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിഷേധാത്മക നിലപാടുകൾക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷൻ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സംഘനകളായ എ കെ ആർ ആർ ഡി എ, കെ ആർ ഇ യു (സി ഐ ടി യു), കെ എസ് ആർ ആർ ഡി എ എന്നിവ ചേർന്നതാണ് സംയുക്ത സമരസമിതി.പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും...
വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
Local

വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

Perinthalmanna RadioDate: 06-03-2024കനത്ത ചൂടിനൊപ്പം ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി വക ഷോക്കും. വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്.സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു. വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാല്‍ നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതനുവദിച്ചാല്‍ വൈദ്യുതി യൂണിറ്റിന് 33 പൈസ കൂടും. സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കമ്മിഷന്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയില്‍ സര്‍ചാര്‍ജ് കൂടിയാല്‍ വൈദ്യുതി ബില്‍ സാധാരണക്കാരെ പൊള്ളിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച്‌ പ്രതി...
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി ധനസഹായം വിതരണം ചെയ്തു
Local

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി ധനസഹായം വിതരണം ചെയ്തു

Perinthalmanna RadioDate: 06-03-2024പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ലൈഫ് ഭവന നിർമാണത്തിനായി പഞ്ചായത്തുകൾക്ക് നൽകുന്ന ധനസഹായം വിതരണം ചെയ്തു. എസ്.സി. വിഭാഗത്തിൽ 1.48 കോടി രൂപയും ജനറൽവിഭാഗത്തിൽ 84,16,000 രൂപയും അടക്കം 2.33 കോടി രൂപയാണ് എട്ട് പഞ്ചായത്തുകൾക്കായി നൽകിയത്.1.35 കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിക്കായി മാറ്റിവെക്കേണ്ടിയിരുന്നത്. എന്നാൽ 98 ലക്ഷം രൂപ അധികമായി ഇത്തവണ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സലിനു നൽകി വിതരണം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇഖ്ബാൽ, സി.എം. മുസ്തഫ, ബ്ലോക്കംഗങ്ങളായ പി.കെ. അയമു, അസീസ് പട്ടിക്കാട്, മുഹമ്മദ് നയീം, ഗിരിജ, ഉമ്മുസൽമ, റജീന, ജോയന്റ് ബി.ഡി.ഒ. അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു...................