താലൂക്കിൽ ഭൂമിയും വീടുമില്ലാതെ 53 പേർ; എല്ലാവർക്കും ഈ വർഷം ഭൂമി നൽകാൻ ശ്രമം
Perinthalmanna RadioDate: 06-03-2025പെരിന്തൽമണ്ണ : താലൂക്കിൽ ഭൂമിയും വീടുമില്ലാതെ 53 പേർ. എല്ലാവർക്കും ഈ വർഷംതന്നെ ഭൂമി കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കി തഹസിൽദാർ എ. വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള ലാൻഡ് അസൈൻമെന്റ് കമ്മിറ്റി.ബുധനാഴ്ച മിനി സിവിൽസ്റ്റേഷനിൽ ചേർന്ന യോഗത്തിൽ രണ്ടുപേർക്ക് പട്ടയം നൽകാൻ തീരുമാനിച്ചു. പുലാമന്തോൾ ഗ്രാമപ്പഞ്ചായത്തിലെ കുരുവമ്പലം വില്ലേജിലെ രണ്ടു കുടുംബത്തിന് പട്ടയം അനുവദിക്കുന്നതിന് തീരുമാനിച്ചു. തീരുമാനം അംഗീകാരത്തിനായി ജില്ലാ ഭരണാധികാരിക്ക് സമർപ്പിക്കും. ഏലംകുളം (12), പുലാമന്തോൾ (9), പുഴക്കാട്ടിരി (8), താഴേക്കോട് (8), കീഴാറ്റൂർ (7), ആലിപ്പറമ്പ് (5), കൂട്ടിലങ്ങാടി (2), അരക്കുപറമ്പ് (1), അങ്ങാടിപ്പുറം (1) എന്നിങ്ങനെയാണ് താലൂക്കിലെ ഭൂരഹിതരുടെ നിലവിൽ ലഭ്യമായ കണക്ക്.സർക്കാരിന്റെ കൈവശമുള്ള മിച്ചഭൂമിയുടെ രേഖകൾ തഹസിൽദാരുടെ നേതൃത്വത്തിൽ ക്രോഡീകരിക്കുന്ന ജോലിയ...




