Tag: 060326

പെരിന്തൽമണ്ണയിലെ ട്രാഫിക് നിയമ ലംഘനം; കോടതി ഇടപെട്ടിട്ടും രക്ഷയില്ല

Local

പെരിന്തൽമണ്ണയിലെ ട്രാഫിക് നിയമ ലംഘനം; കോടതി ഇടപെട്ടിട്ടും രക്ഷയില്ല

Perinthalmanna RadioDate: 06-03-2026 പെരിന്തൽമണ്ണ: നഗരത്തിലെ ഗതാഗത നിയമ ലംഘനത്തിനെതിരെ ഹൈക്കോടതി ഉത്തരവിട്ടിട്ടും അധികൃതർക്ക് നിസ്സംഗത. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ നഗരസഭാ ഓഫിസിന് മുന്നിലെ വൺവേ സമ്പ്രദായം വാഹനങ്ങൾ പാലിക്കാത്തതിനെതിരെ രണ്ടര വർഷത്തിലധികമായി ഒറ്റയാൾപോരാട്ടം നടത്തുന്ന മണ്ണാർക്കാട് സ്വദേശി പി.ഡി.ശങ്കരനാരായണനാണ് ഹൈക്കോടതിയുടെ വിധി നേടിയത്.2023 ജൂൺ മാസം മുതൽ ആരംഭിച്ചതാണ് ഇദ്ദേഹത്തിന്റെ നിയമ പോരാട്ടം. മുനിസിപ്പൽ ഓഫിസിന് മുൻപിലെ വൺവേ ലംഘനത്തോടൊപ്പം നഗരത്തിൽ സ്ഥിരമായി നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങളും അധികൃതർക്ക് മുന്നിലെത്തിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ശങ്കരനാരായണൻ മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ലംഘനം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി.ഉദ്യോഗസ്ഥന്മാരോട് പ്രശ്നം പരിശോധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ കോടതി നിർദേശിച്ചെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. ഈ സ...
വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Local

വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Perinthalmanna RadioDate: 05-03-2026 കോഴിക്കോട്: ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകൾ നടക്കുന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുരങ്കപാത വരുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.വയനാട് - കോഴിക്കോട് ജില്ലകളെ ബന...
തിരുമാന്ധാംകുന്ന് ക്ഷേത്രക്കടവിലെ മൺകൂനകൾ നീക്കിത്തുടങ്ങി

Local

തിരുമാന്ധാംകുന്ന് ക്ഷേത്രക്കടവിലെ മൺകൂനകൾ നീക്കിത്തുടങ്ങി

Perinthalmanna RadioDate: 05-03-2026 അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ക്ഷേത്രക്കടവിലെ മൺക്കൂനകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിത്തുടങ്ങി. പൂരാഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്തും അമ്പലക്കടവിലും എത്തുന്ന ഭക്തർക്കും നാട്ടുകാർക്കും കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനായാണ് മൺകൂന നീക്കുന്നതെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs-----------------------------...
പെരിന്തൽമണ്ണ നഗരസഭയുടെ ബജറ്റിന് അംഗീകാരം

Local

പെരിന്തൽമണ്ണ നഗരസഭയുടെ ബജറ്റിന് അംഗീകാരം

Perinthalmanna RadioDate: 05-03-2026 പെരിന്തൽമണ്ണ: പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെ 144.7 കോടി രൂപ വരവും 141.7 കോടി രൂപ ചെലവും 2.92 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന നഗരസഭയുടെ ബജറ്റ് അംഗീകരിച്ചു. 70 വയസ്സു പിന്നിട്ട വയോജനങ്ങൾക്ക് വർഷത്തിൽ 4 തവണ കിറ്റ് നൽകാനുള്ള തീരുമാനം മാറ്റി എല്ലാ മാസവും പോഷകാഹാര കിറ്റ് നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റിൽ ഒരു പുതുമയും ഇല്ലെന്നും മുൻകാല പദ്ധതികളുടെ പകർപ്പാണെന്നും കുറ്റപ്പെടുത്തി. സ്‌ത്രീ ശാക്തീകരണത്തിനും കാര്യമായ പദ്ധതികളില്ല. നഗരസഭ കടത്തിലാണെന്ന വാദം മുൻകൂർ ജാമ്യമെടുക്കലാണെന്നും പദ്ധതികൾ നടപ്പാക്കുമ്പോൾ ബാധ്യതയുണ്ടാവുമെന്നും പറഞ്ഞു. 2 തവണ തന്നെ തെരുവുനായ കടിച്ച അനുഭവം പറഞ്ഞു കൊണ്ടായിരുന്നു കൗൺസിലർ പച്ചീരി സുബൈർ എബിസി ഷെൽറ്റർ ആൻഡ് കെയർ പദ്ധതിയെ അഭിനന്ദിച്ചത്. നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള നഗരസൗന്ദര്യവൽക്കരണത്തിനുള്ള പദ്ധതി അഭിനന്ദനാർഹമാണെന്ന് ...
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Local

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Perinthalmanna RadioDate: 06-03-2026 പെരിന്തൽമണ്ണ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായ 200 കോടി രൂപ ഒന്നിച്ച് നൽകാൻ കിഫ്ബിക്ക് കഴിയില്ലെന്ന് വന്നതോടെയാണ് പദ്ധതി മുടങ്ങിയത്. റെയിൽവേ ഓവർബ്രിഡ്ജിന്റെ അനുമതിക്കായി 13 ലക്ഷം രൂപയടക്കം നേരത്തെ അടച്ചിരുന്നു. പദ്ധതി യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനത്തിൽ എൽഡിഎഫ് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ആശുപത്രിയുടെ സമഗ്ര വികസന...