മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
Perinthalmanna RadioDate: 06-04-2025മലപ്പുറം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഡിടിപിസി ഹാളിൽ നടന്ന ചടങ്ങിൽ പി. ഉബൈദുള്ള എം എൽ എ യാണ് ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' ക്യാംപയിന്റെ ഭാഗമായുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. ക്യാംപയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരം പുറത്തൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി 95 ശതമാനത്തിൽ കൂടുതൽ ഹരിതമിത്രം ആപ്പിൽ സർവീസ് നടത്തിയതിനും 95 ശതമാനത്തിൻമേലുള്ള കവറേജിനുമാണ് അവാർഡ് ലഭിച്ചത്.ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കർമ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മാലിന്യം തുടച്ചു നീക്കാൻ ഇനിയും ജനക...





