Tag: 060524

ചൂട് കുറയും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
Local

ചൂട് കുറയും; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Perinthalmanna RadioDate: 06-05-2024സംസ്ഥാനത്തെ ചൂട് കുറയുന്നു. മെയ് 8 മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. പാലക്കാടുൾപ്പെടെയുള്ള ജില്ലകളിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com...
നാളെ മുതൽ പാസ് ഉണ്ടെങ്കില്‍ മാത്രം ‘വെല്‍ക്കം ടു ഊട്ടി’
Local

നാളെ മുതൽ പാസ് ഉണ്ടെങ്കില്‍ മാത്രം ‘വെല്‍ക്കം ടു ഊട്ടി’

Perinthalmanna RadioDate: 06-05-2024സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് ഏര്‍പ്പെടുത്തുന്ന ഇ–പാസ് നിബന്ധനകളില്ലാതെ ഏവര്‍ക്കും ലഭിക്കും. നാളെ മുതല്‍ ഇ–പാസ് ഉള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമെ തമിഴ്നാട് നീലഗിരി ജില്ലയിലേക്ക് പ്രവേശനം അനുവദിക്കു.നാട്ടിലെങ്ങും വേനല്‍ചൂട് കത്തികയറിയപ്പോള്‍ ആശ്വാസം തേടി വലിയൊരു ഭാഗം മലയാളികള്‍ വണ്ടി പിടിച്ചത് നേരെ ഊട്ടിക്കാണ്. മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ഊട്ടിയില്‍ സഞ്ചാരികള്‍ നിറഞ്ഞതോടെയാണ് ഇ–പാസ് ഏര്‍പ്പെടുത്തി സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നീക്കം നടത്തിയത്. എന്നാല്‍ പ്രതിദിന നിയന്ത്രണം ഇത്തവണ ഉണ്ടാവില്ലെന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ എം.അരുണ്‍ അറിയിക്കുന്നത്. ഊട്ടി, കൊടൈക്കനാല്‍ ഉള്‍പ്പടെ നീലഗിരി ജില്ലയിലേക്ക് എത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഇ–പാസ് എടുത്തിരിക്കണം. ഇത് സൗജന്യമായി ഓണ്‍ലൈനില്‍ ലഭി...
കൊടും ചൂടിനെ പ്രതിരോധിക്കാൻ എളാട് ചെക്ക്ഡാമിൽ ജനതിരക്കേറുന്നു
Local

കൊടും ചൂടിനെ പ്രതിരോധിക്കാൻ എളാട് ചെക്ക്ഡാമിൽ ജനതിരക്കേറുന്നു

Perinthalmanna RadioDate: 06-05-2024ഏലംകുളം: ഡാം തുറന്ന് വെള്ളമെത്തിയതോടെ എളാട് ചെക്ക്ഡാമിൽ വീണ്ടും ജനതിരക്കേറി. മലപ്പുറം - പാലക്കാട് ജില്ലകളിലെ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടേക്ക് ആളുകളെത്തുന്നുണ്ട്. ഒരോ വർഷങ്ങൾ പിന്നിടുമ്പോഴും ഇവിടെ എത്തുന്ന സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്.ഇവിടേക്ക് ആദ്യമായി എത്തുന്നവരെല്ലാം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടായിട്ടും മുമ്പ് ഇവിടെ വരാത്തതിലുള്ള പരിഭവം പങ്ക് വെക്കുന്നുമുണ്ട്. വരും വർഷങ്ങളിലെ ഓരോ വേനലും എളാട് ചെക്ക്ഡാമിന് ഉൾക്കൊള്ളാൻ ആവാത്തവിധം  ജനനിബിഡമാവും. പ്രകൃതി രമണീയമായ ഈ പ്രദേശം നൽകുന്ന വൈബ് ഒരിക്കൽ ഇവിടെയെത്തിയവരെ വീണ്ടും ഇങ്ങോട്ടെത്താൻ പ്രേരിപ്പിക്കുന്നു.കാര്യമായ ചിലവുകളൊന്നുമില്ലാതെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാൻ ഇവിടെ  സാധിക്കുമെന്നത് അധികാരികളും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നാട്ടുകാർക്ക് സുരക്ഷ ഉറപ്പാക്...
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി
Local

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

Perinthalmanna RadioDate: 06-05-2024സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്.തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാർ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. എറണാകുളത്തും ഡ്രൈവിംഗ് സ്കൂളുകാർ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിച്ചത്. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. ................
അങ്ങാടിപ്പുറം പഞ്ചായത്തിൽ അഴുക്കു ചാലുകളേറെയും മാലിന്യം മൂടിയ നിലയിൽ
Local

അങ്ങാടിപ്പുറം പഞ്ചായത്തിൽ അഴുക്കു ചാലുകളേറെയും മാലിന്യം മൂടിയ നിലയിൽ

Perinthalmanna RadioDate: 06-05-2024അങ്ങാടിപ്പുറം ∙ പഞ്ചായത്തിലെ പ്രധാന റോഡിനോട് ചേർന്നുള്ള അഴുക്കു ചാലുകളേറെയും മാലിന്യം മൂടിയ നിലയിൽ. മഴ പെയ്യുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ശുചീകരണ പ്രവൃത്തികൾ മഴയ്‌ക്ക് മുൻപ് നടന്നില്ലെങ്കിൽ റോഡാകെ മാലിന്യവും വെള്ളക്കെട്ടും മൂലം കാൽനട യാത്രക്കാർക്ക് പോലും വഴി നടക്കാനാകാത്ത സ്ഥിതിയാകും. വൈലോങ്ങരയിലെ അഴുക്കുചാൽ മാലിന്യം നിറഞ്ഞ് കവിയുകയാണ്. വളാഞ്ചേരി, കോട്ടക്കൽ റോഡുകളിൽ നിന്ന് കുത്തിയൊഴുകി വരുന്ന മഴവെള്ളം പോകുന്ന അഴുക്കുചാലാണിത്. മുൻ വർഷങ്ങളിൽ മഴയ്‌ക്ക് മുൻപായി അഴുക്കു ചാലുകളുടെ ശുചീകരണം നടന്നിരുന്നു. എന്നാൽ ഇത്തവണ ഇതു വരെയും അധികൃതർക്ക് അനക്കമില്ല. മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾക്കും നടപടി ആയിട്ടില്ല. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക...