Tag: 060624

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ട്രോളിംഗ് നിരോധനം
Local

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ട്രോളിംഗ് നിരോധനം

Perinthalmanna RadioDate: 06-06-2024സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ട്രോളിംഗ് നിരോധനത്തിന് മന്ത്രിസഭായോഗ തീരുമാനം. ജൂൺ 9ന് അർദ്ധരാത്രി തുടങ്ങി ജൂലായ് 31ന് അർദ്ധരാത്രി വരെ 52 ദിവസം നിരോധനം നീളും. ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കും. യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം അനുവദിക്കും. എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ ജൂൺ എട്ടിന് പ്രവേശിപ്പിക്കണം. ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും ഡീസൽ ബങ്കുകൾ എട്ടിന് അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ പ്രവർത്തിക്കും. നിരോധന വേളയിൽ നീണ്ടകര ഹാർബർ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഈ വർഷവും തുറന്നു കൊടുക്കും.തീരദേശ ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Local

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Perinthalmanna RadioDate: 06-06-2024സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്ക...
പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ്: പുറത്തുനില്‍ക്കുന്നത് 46,053 പേര
Local

പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ്: പുറത്തുനില്‍ക്കുന്നത് 46,053 പേര

Perinthalmanna RadioDate: 06-06-2024മലപ്പുറം: ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി പ്രവേശനം നേടിയത് 36,393 വിദ്യാർത്ഥികള്‍.82,446 അപേക്ഷകരില്‍ 46,053 പേർക്ക് ആദ്യ ലിസ്റ്റില്‍ ഇടമില്ല. ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 49,670 സീറ്റുകളാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം 13,814 സീറ്റുകളാണ് സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഈ സീറ്റുകളില്‍ തുടർ അലോട്ട്‌മെന്റുകളിലായി പ്രവേശനം നടത്തും.എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 7,227 സീറ്റുകളില്‍ 4,496 പേർ പ്രവേശനം നേടി. 2,731 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തില്‍ 4,727 സീറ്റുകളില്‍ 219 പേരെ പ്രവേശനം നേടിയുള്ളൂ. 4,508 സീറ്റുകള്‍ ഒഴിവുണ്ട്. സ്‌പോർട്സ് ക്വോട്ടയില്‍ 1,908 അപേക്ഷകരില്‍ 1,179 പേർ പ്രവേശനം നേടി. 61 സീറ്റുകള്‍ ബാക്കിയാണ്. ജില്ലാതലത്തില്‍ 85 സ...
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം
Local

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം

Perinthalmanna RadioDate: 06-06-2024തിരുവനന്തപുരം: 25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ.ജൂണ്‍ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച്‌ ഒന്ന്, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്.ജൂണ്‍, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളില്‍ മൂന്നും നവംബറില്‍ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകള്‍ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉള്‍പ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.അധ്യാപക സംഘടനകള്‍ കൂട്ടത്തോടെ ഇതിനെ എതി...
മോദിതന്നെ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും
Local

മോദിതന്നെ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും

Perinthalmanna RadioDate: 06-06-2024ന്യൂഡൽഹി: വികസനത്തിന് രാജ്യത്തും സംസ്ഥാനത്തും ബി.ജെ.പി. ഭരണം എന്ന മുദ്രാവാക്യത്തിലൂന്നി 10 വർഷം നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിട്ട മോദി മൂന്നാംതവണ രാജ്യം ഭരിക്കുക ശരിക്കും ഇരട്ട എൻജിന്റെ ശക്തിയിൽ. എൻ.ഡി.എ.യിൽ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യു. എന്നിവയാകും മുന്നണിയിലെ ഇരട്ട എൻജിൻ. ഈ ഇരട്ട എൻജിനുകളെ സുഗമമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ബി.ജെ.പി.യുടെ ലക്ഷ്യം.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ വിലയിരുത്തലുകൾക്കിടയിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ എൻ.ഡി.എ.യും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യസഖ്യവും കൂടിയാലോചനകളും ചർച്ചകളും ആരംഭിച്ചു. സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് മൂന്നാംസർക്കാർ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രിയുടെ വസതിയിൽച്ചേർന്ന എൻ.ഡി.എ. തീരുമാനിച്ചു. സഖ്യത്...