ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 14 മുങ്ങി മരണം
Perinthalmanna RadioDate: 06-06-2025മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 14 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകൾ. ഏറ്റവും കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് മഞ്ചേരി ഫയർ സ്റ്റേഷന് കീഴിലാണ്, നാല് എണ്ണം. നിലമ്പൂർ, പെരിന്തൽമണ്ണ, താനൂർ, തിരുവാലി, പൊന്നാനി ഫയർ സ്റ്റേഷനുകളിൽ ഓരോ മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരൂർ ഫയർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത് മൂന്ന് മുങ്ങിമരണങ്ങളാണ്. മലപ്പുറത്ത് രണ്ട് മുങ്ങിമരണങ്ങളും റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേനയുടെ കണക്കിൽപ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താൽ മരണസംഖ്യ ഇനിയും ഉയരും. കഴിഞ്ഞ വർഷം ജില്ലയിൽ 75 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളിൽ മരണസംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ...