Tag: 060824

പെരിന്തൽമണ്ണ താലൂക്കിൽ ഇനി റേഷൻ കോംബോ വിതരണമില്ല
Local

പെരിന്തൽമണ്ണ താലൂക്കിൽ ഇനി റേഷൻ കോംബോ വിതരണമില്ല

Perinthalmanna RadioDate: 06-08-2024പെരിന്തൽമണ്ണ താലൂക്കിൽ ഇനി റേഷൻ കോംബോ വിതരണമില്ലപെരിന്തൽമണ്ണ: വിൽപന മത്സരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം റേഷൻ വ്യാപാരികൾക്കു വ്യാപകമായി കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു പിന്നാലെ പെരിന്തൽമണ്ണ താലൂക്കിൽ കോംബോ വിതരണ സമ്പ്രദായം ഒഴിവാക്കാൻ അധികൃതർ തീരുമാനമെടുത്തു.ഇനി അതത് കാലത്തെ പോളിസി പ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യമേ വിൽക്കാൻ പാടുള്ളൂ. ഈ രീതിയിൽ ഇ–പോസ് മെഷീനിൽ ആവശ്യമായ ക്രമീകരണവും വരുത്തി. സംസ്ഥാനത്ത് എവിടെയുള്ളവർക്കും ഏതു റേഷൻ കടയിൽനിന്നും ഭക്ഷ്യധാന്യം വാങ്ങാമെന്ന പോർട്ടബിലിറ്റി സൗകര്യവും ഉപഭോക്താവിന് അനുവദിച്ച അരി ഏതു വിഭാഗമായാലും നിബന്ധനകൾക്കു വിധേയമായി, കടയിൽ സ്‌റ്റോക്കുള്ള ഏത് അരിയും നൽകാമെന്ന കോംബോ ഓഫറും ദുർവിനിയോഗം ചെയ്‌തതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം 170 വ്യാപാരികൾക്കാണ് ഒന്നിച്ചു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.എന്നാൽ ഇതിനു ശ...
മൂന്ന് വര്‍ഷത്തെ സമ്പാദ്യം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ആറാം ക്ലാസുകാരി
Local

മൂന്ന് വര്‍ഷത്തെ സമ്പാദ്യം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ആറാം ക്ലാസുകാരി

Perinthalmanna RadioDate: 06-08-2024പെരിന്തല്‍മണ്ണ: മൂന്നു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ആറാം ക്ലാസുകാരി. പെരിന്തല്‍മണ്ണ പ്രസന്‍റേഷന്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥിനി സാത്വിക സന്തോഷാണ് തന്‍റെ സമ്പാദ്യമായ 7670 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് പെരിന്തല്‍മണ്ണ എംഎല്‍എ ഓഫീസില്‍ എത്തിച്ചു നല്‍കിയത്.എംഎല്‍എ നജീബ് കാന്തപുരം സ്ഥലത്ത് ഇല്ലാത്തതിനാല്‍ എംഎല്‍എ ഓഫീസില്‍ ഉണ്ടായിരുന്ന നഗരസഭാ കൗണ്‍സിലര്‍മാരായ സുനില്‍ മുഹമ്മദിനും ജാഫര്‍ പത്തത്തിനും പണം കൈമാറി. ഈ പണം മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് ബാങ്ക് വഴി അയച്ചു നല്‍കും. അമ്മയുടെയും അച്ഛന്‍റെയും ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും സര്‍പ്രൈസ് ഗിഫ്റ്റ് വാങ്ങി കൊടുക്കുകയും സ്വന്തം പണം കൊണ്ട് സൈക്കിള്‍ വാങ്ങുകയുമായിരുന്നു ...
സന്നദ്ധ സേവനങ്ങളിലെ പങ്കാളിക്ക് ട്രോമാകെയർ യാത്രയയപ്പ് നൽകി
Local

സന്നദ്ധ സേവനങ്ങളിലെ പങ്കാളിക്ക് ട്രോമാകെയർ യാത്രയയപ്പ് നൽകി

Perinthalmanna RadioDate: 06-08-2024പെരിന്തൽമണ്ണ : കോവിഡ്, നിപ, അപകടങ്ങൾ തുടങ്ങി 538-ഓളം സന്നദ്ധസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ ഷുഹൈബ് മാട്ടായയ്ക്ക് ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 2022-ൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി തുടങ്ങിയ ഷുഹൈബ് നിലവിൽ മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡറാണ്. ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഷുഹൈബിന് സ്റ്റേഷൻ യൂണിറ്റ് ഓഫീസിൽ നൽകിയ യാത്രയയപ്പിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ചടങ്ങ് പെരിന്തൽമണ്ണ പോലീസ് സബ് ഇൻസ്പെക്ടർ ഷിജോ സി. തങ്കച്ചൻ ഉദ്ഘാടനംചെയ്തു. ജില്ലാ സ്പെഷ്യൽ ഇൻവൈറ്റീവ് അംഗം ജബ്ബാർ ജൂബിലി അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ലീൻസിറ്റി മാനേജർ സി.കെ. വത്സൻ, അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടി. ബീറ്റ് ഓഫീസർ ധന്യരാജ്, ജില്ലാ ആശുപത്രി ജെ.എച്ച്.ഐ. സെന്തിൽകുമാർ, ഇ.എം.എസ്. ആശുപത്രി എ...
പട്ടാമ്പി പാലത്തിലൂടെ വാഹനഗതാഗതം ആരംഭിച്ചു
Local

പട്ടാമ്പി പാലത്തിലൂടെ വാഹനഗതാഗതം ആരംഭിച്ചു

Perinthalmanna RadioDate: 06-08-2024പട്ടാമ്പി: ശക്തമായ മഴയിൽ പുഴ നിറഞ്ഞൊഴുകി കൈവരികളും മറ്റും തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ച പട്ടാമ്പി പാലത്തിലൂടെ വാഹന ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ രാവിലെ പാലക്കാട് കലക്ടറേറ്റിൽ നടന്ന മീറ്റിങ്ങിന്റെ  തീരുമാന പ്രകാരമാണ് ഇന്ന് രാവിലെ വാഹനങ്ങൾക്ക് പാലം തുറന്നു കൊടുത്തത്. ഭാരവാഹനങ്ങൾ അല്ലാത്തവക്ക്  വൺവേ ആയാണ് പാലം തുറന്നത്. ട്രാഫിക് നടപടികൾ പരിശോധിച്ചു തുടർ കാര്യങ്ങൾ  സമയോചിതം ഉണ്ടാകുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat....
നിബന്ധനകളോടെ പട്ടാമ്പി പാലം ഇന്ന് ഗതാഗതത്തിനായി തുറക്കും
Local

നിബന്ധനകളോടെ പട്ടാമ്പി പാലം ഇന്ന് ഗതാഗതത്തിനായി തുറക്കും

Perinthalmanna RadioDate: 06-08-2024പട്ടാമ്പി : പട്ടാമ്പി പാലത്തിൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ ഉത്തരവ്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിബന്ധനകൾക്ക് വിധേയമായി പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ചൊവ്വാഴ്ച രാവിലെ 10 മുതൽ വാഹനങ്ങൾ കടത്തിവിടും. ഒരുസമയം ഒരുഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമേ പാലത്തിലൂടെ പ്രവേശിക്കുന്നുള്ളൂ എന്ന കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്താൻ നിർദേശമുണ്ട്. പാലത്തിലൂടെ ഗതാഗതം സുരക്ഷിതമാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം തദ്ദേശസ്ഥാപന സെക്രട്ടറിമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ സംവിധാനമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്...