Tag: 060825

കേരളത്തിലെ റേഷന്‍ വിതരണ രീതി അടിമുടി മാറുന്നു

Local

കേരളത്തിലെ റേഷന്‍ വിതരണ രീതി അടിമുടി മാറുന്നു

Perinthalmanna RadioDate: 06-08-2025കേരളത്തിലെ റേഷന്‍ വിതരണ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. 2018 മുതല്‍ 14,000-ത്തിലധികം റേഷന്‍ കടകളില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) മെഷീനുകള്‍ വഴി വിതരണം മെച്ചപ്പെടുത്തി. ഇപ്പോള്‍, ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങളുമായി (ഇ-ബാലന്‍സ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അളവും തൂക്കവും കൃത്യമാക്കി, ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കും.ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റില്‍ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങള്‍ വാങ്ങാന്‍ ഇ-ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇന്...
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ സമരത്തിലേക്ക്

Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ സമരത്തിലേക്ക്

Perinthalmanna RadioDate: 06-08-2025പെരിന്തൽമണ്ണ ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്. 13 ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ, മങ്കട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം ജംക്‌ഷനിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും.ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കുക, ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് അനുവദിക്കുക, വൈലോങ്ങര–ഓരാടംപാലം ബൈപാസ് യാഥാർഥ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസി‍ഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും.  ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മേലാറ്റൂർ എംസിഎഫിലെ  കത്തിനശിച്ച മാലിന്യം പൂർണമായി നീക്കം ചെയ്തു

Local

മേലാറ്റൂർ എംസിഎഫിലെ  കത്തിനശിച്ച മാലിന്യം പൂർണമായി നീക്കം ചെയ്തു

Perinthalmanna RadioDate: 06-08-2025മേലാറ്റൂർ : മിനി സ്റ്റേഡിയത്തിനു സമീപത്തെ താത്കാലിക എംഎസിഎഫിൽ തീപ്പിടിത്തമുണ്ടായതിനെത്തുടർന്ന് കത്തി നശിച്ച മാലിന്യം പൂർണമായും നീക്കം ചെയ്തു. മാർച്ച് 10-ന് ഉച്ചയോടെയാണ് എംസിഎഫിൽ തീപ്പിടിത്തമുണ്ടായി ടൺകണക്കിന് അജൈവമാലിന്യം കത്തിനശിച്ചത്.ഗ്രീൻ വേംമ്‌സ് കമ്പനിയാണ് കത്തിക്കരിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ കരാർ എടുത്തിരുന്നത്. ആദ്യ ഘട്ടത്തിൽ കുറച്ച് മാലിന്യം നീക്കം ചെയ്തെങ്കിലും പിന്നീട് മാലിന്യം കൊണ്ടു പോകൽ പൂർണമായും നിലച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം പൂർണമായും നീക്കം ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് മാലിന്യനീക്കം പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു പഞ്ചായത്തിന്റെ വാദം. എന്നാൽ മഴ കനത്തതോടെ തുറസ്സായ സ്ഥലത്ത് നീക്കംചെയ്യാതെ കിടന്നിരുന്ന മാലിന്യം നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി. ഇതേത്തുടർന്നാണ് അടിയന്തര ഇടപെടൽ നടത്തി കഴ...
മഴയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും; പദ്ധതി പ്രവൃത്തികളിൽ ഇഴഞ്ഞ് ജില്ല

Local

മഴയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും; പദ്ധതി പ്രവൃത്തികളിൽ ഇഴഞ്ഞ് ജില്ല

Perinthalmanna RadioDate: 06-08-2025മലപ്പുറം: കനത്ത മഴയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ടവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവൃത്തികളുടെ വേഗം കുറച്ചു. സാമ്പത്തിക വർഷം നാല് മാസം പിന്നിട്ടിട്ടും ഇതുവരെ 9.64 ശതമാനം തുക മാത്രമാണ് വിനിയോഗിക്കാനായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 20 ശതമാനം പിന്നിട്ടിരുന്നു പദ്ധതി പ്രവൃത്തികൾ. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി വന്നതോടെ തദ്ദേശ വകുപ്പിലെ ജീവനക്കാർ കൂടുതൽ തിരക്കിലാണ്. നവംബറോടെ തദ്ദേശ തിരഞ്ഞെടുപ്പിന് കേളിക്കെട്ടുയരും. ഇതിന് മുമ്പെ പരമാവധി പ്രവൃത്തികൾ പൂർത്തിയാക്കുക എന്ന ഭരണസമിതികളുടെ ലക്ഷ്യം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രയാസകരമാവും. മഴ കനത്തതോടെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട തുകകൾ ചെലവഴിക്കാനും സാധിക്കുന്നില്ല.2025- 26 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവൃത്തികൾക്കായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ...
പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Local

പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Perinthalmanna RadioDate: 06-08-2025തൃശ്ശൂര്‍: പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. നാലാഴ്ചയ്ക്കുള്ളിൽ ദേശീയ പാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും നിർദേശം നൽകി.ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഉത്തരവിറക്കിയിരിക്കുന്നത്.ഏതാനും കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്...
കൊടികുത്തിമല റോഡില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Local

കൊടികുത്തിമല റോഡില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Perinthalmanna RadioDate: 06-08-2025പെരിന്തൽമണ്ണ : സഞ്ചാരികൾ ഒഴുകിയെത്തുമ്പോഴും ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലാത്തത് കൊടികുത്തിമലയെ ശ്വാസം മുട്ടിക്കുന്നു. ശനി, ഞായർ ഉൾപ്പെടെ സഞ്ചാരികൾ കൂടുതലെത്തുന്ന ദിവസങ്ങളിൽ അക്ഷരാർത്ഥത്തിൽ കൊടികുത്തിമല റോഡിൽ ഗതാഗതം സ്‌തംഭിക്കുന്നത് പതിവാണിപ്പോൾ.പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ കൊടികുത്തിമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തിന് റോഡിന് ഇരുവശവുമാണ് കാറും ബൈക്കും ഉൾപ്പെടെ നിർത്തിയിടുന്നത്. ഇത് ഗതാഗതം സ്തംഭിക്കാനിടയാക്കുന്നു.കവാടത്തിന് പുറത്ത് വനംവകുപ്പിന് സ്ഥലമില്ലാത്തതിനാൽ വനംവകുപ്പിനും പഞ്ചായത്തിന് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പഞ്ചായത്തിനും പാർക്കിങ് സൗകര്യമൊരുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.സ്വകാര്യ വ്യക്തികളുടെ സ്ഥലം പാർക്കിങ്ങിന് ഉപയോഗിക്കാൻ കഴിയുന്നരീതിയിൽ മാറ്റി പ്രശ്നത്തിന് പരിഹാരംകാണാനുള്ള ശ്രമം വനസംരക്ഷണ സമിതി നടത്തുന്നുണ്ട്. പേ ആൻഡ് പാർ...