പ്രവാചക സ്മരണയിൽ നബി ദിനം വിപുലമായി ആഘോഷിച്ചു
Perinthalmanna RadioDate: 06-09-2025 പെരിന്തൽമണ്ണ: പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനം ആഘോഷിച്ച് നാടും നഗരവും. നബിദിനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വർണാഭമായ നബിദിന റാലികള്‍ നടന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് വിശ്വാസികള്‍ റാലികളില്‍ അണി നിരന്നത്.പോലീസ് അധികാരികളുടെ നിർദേശങ്ങള്‍ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് റാലികള്‍ സംഘടിപ്പിച്ചത്. പൊതുഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലായിരുന്നു എല്ലായിടത്തും ഘോഷ യാത്രകള്‍ കടന്നു പോയത്. മദ്ഹ് ഗീതങ്ങള്‍ പാടിയും പ്രവാചകന്റെ ജീവിത ചരിത്രം അയവിറക്കിയും മദ്രസ വിദ്യാർത്ഥികളും മുതിർന്നവരും അടങ്ങുന്ന വിശ്വാസ സമൂഹം റാലികളെ ധന്യമാക്കി.പെരിന്തൽമണ്ണ തേക്കിൻകോട് നജ്മുൽ ഹുദാ മദ്രസയുടെ നബിദിന റാലി ജന ശ്രദ്ധയാകർഷിച്ചു....



