മലപ്പുറം ജില്ലയിലെ റേഷൻ മസ്റ്ററിങ് പിങ്ക് കാര്‍ഡ് 53.33 ശതമാനം; മഞ്ഞ കാര്‍ഡ് 60.33
Perinthalmanna RadioDate: 06-10-2024പെരിന്തല്‍മണ്ണ: റേഷൻ ഇ-കെ.വൈ.സി മസ്റ്ററിങ്ങില്‍ ഏറെ പിറകിലായിരുന്നുവെങ്കിലും ജില്ലയില്‍ രണ്ടുദിവസം കൊണ്ട് കൂടുതല്‍ പേർ മസ്റ്ററിങ് പൂർത്തിയാക്കി.പി.എച്ച്.എച്ച് വിഭാഗത്തില്‍ 53.33 ശതമാനവും (9,87524 പേർ) എ.എ.വൈ വിഭാഗത്തില്‍ 60.33 ശതമാനവും (1,24,790 പേർ) ആണ് മസ്റ്ററിങ് നടത്തിയത്. മുൻഗണന വിഭാഗം റേഷൻ ഗുണഭോക്താക്കള്‍ക്കുള്ള ഇ-കെ.വൈ.സി മസ്റ്ററിങ് നടക്കുന്നതിനാല്‍ എല്ലാ റേഷൻ കടകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും.എന്നാല്‍, ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. മുൻഗണന വിഭാഗത്തിലെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങളാണ് റേഷൻ കടകളില്‍ നേരിട്ടെത്തി മസ്റ്ററിങ് ചെയ്യേണ്ടത്. ഒക്ടോബർ മൂന്നുമുതല്‍ എട്ടുവരെയാണ് ഇവർക്ക് മസ്റ്ററിങ്. അഞ്ചു വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും മസ്റ്ററിങ് ചെയ്യണം.കിടപ്പു രോഗികള്‍, റേഷ...



