Tag: 061025

ജില്ലയില്‍ 4,20,139 കുട്ടികള്‍ക്ക് ഒക്ടോബർ 12ന് പോളിയോ തുള്ളി മരുന്ന് നല്‍കും<br>
Other

ജില്ലയില്‍ 4,20,139 കുട്ടികള്‍ക്ക് ഒക്ടോബർ 12ന് പോളിയോ തുള്ളി മരുന്ന് നല്‍കും

Perinthalmanna RadioDate: 06-10-2025 മലപ്പുറം: പള്‍സ് പോളിയോ ദിനമായ ഒക്ടോബര്‍ 12 ന് മലപ്പുറം ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 4,20,139 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 3810 ബൂത്തുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 65 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ 57 മൊബൈല്‍ ടീമുകളുമുണ്ടാകും. ഒക്ടോബര്‍ 12ന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ 13,14 തീയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ബൂത്തുകളില്‍ വോളന്റിയര്‍മാരായി തെരഞ്ഞെടുത്ത 7672 പേര്‍ക്ക് പരിശീലനം നല്...
തിരൂർക്കാട്- ആനക്കയം റോഡില്‍ വീണ്ടും കുഴിയടയ്ക്കൽ മാത്രം<br>
Local

തിരൂർക്കാട്- ആനക്കയം റോഡില്‍ വീണ്ടും കുഴിയടയ്ക്കൽ മാത്രം

Perinthalmanna RadioDate: 06-10-2025 അങ്ങാടിപ്പുറം : തിരൂർക്കാട്- ആനക്കയം സംസ്ഥാനപാതയിലെ തിരൂർക്കാട് മുതൽ തകർന്നുകിടക്കുന്ന റോഡ് തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തി മരാമത്ത് വകുപ്പ് ജനങ്ങളെ പറ്റിക്കുകയാണെന്ന് ആക്ഷേപം.പതിനാല് വർഷമായി തകർന്നുകിടക്കുന്ന റോഡ് പൂർണമായും റീടാറിങ് നടത്താതെ പേരിനു കുഴിയടച്ച് തടിതപ്പുകയാണ് അധികൃതർ.റോഡിനായി 98 ലക്ഷം രൂപ അനുവദിച്ചതിൽ നാമമാത്രമായ കുഴികൾ അടച്ചു. മിക്കയിടങ്ങളിലും വലിയ കുഴികൾ ക്വാറി വേസ്റ്റിട്ട് നികത്തുകയാണ് ചെയ്തത്. കഴിഞ്ഞവർഷവും ഇതുപോലെ കുഴിയടച്ചെങ്കിലും ഒരു വർഷം തികയുന്നതിന് മുൻപ് പൂർണമായും പൊട്ടിപ്പൊളിയുകയായിരുന്നു.2007-2008 കാലയളവിൽ കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ കാലത്ത് കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് 5.5 മീറ്ററുണ്ടായിരുന്ന റോഡ് 7 മീറ്ററാക്കിയ റോഡിൽ നാളിത് വരെ പാച്ച് വർക്കല്ലാതെ മറ്റു പ്രവൃത്തികൾ നടന്നിട്ടില്ല.ദേശീയ പാത 966നെയും തിരൂർ മഞ്ചേ...
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
Local

25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ

Perinthalmanna RadioDate: 06-10-2025 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ. തുറവൂർ സ്വദേശിയാണ് ശരത് എസ്.നായർ. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി.നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ഇദ്ദേഹം വഴിയാണ് വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
രാജ്യത്ത് ബാങ്കുകളിലും മറ്റുമായി 1.82 ലക്ഷം കോടിയുടെ ആസ്തികൾ അവകാശികളില്ലാതെ കിടക്കുന്നു<br>
Local

രാജ്യത്ത് ബാങ്കുകളിലും മറ്റുമായി 1.82 ലക്ഷം കോടിയുടെ ആസ്തികൾ അവകാശികളില്ലാതെ കിടക്കുന്നു

Perinthalmanna RadioDate: 06-10-2025 രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് അവകാശികൾക്ക് തിരികെ നൽകാനായി 3 മാസം നീളുന്ന ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവൽക്കരണ പരിപാടിക്ക് ധനമന്ത്രാലയം തുടക്കംകുറിച്ചു. പണം അവകാശികൾക്കു തിരികെ നൽകുന്നതിന് രാജ്യവ്യാപകമായി ക്യാംപുകൾ അടക്കം നടത്താനും ആലോചനയുണ്ട്. ‘1.82 ലക്ഷം കോടി രൂപയും സർക്കാരിന്റെ പക്കൽ സുരക്ഷിതമാണ്. കൃത്യമായ രേഖകളുമായി വന്നാൽ ആ നിമിഷം നിങ്ങൾക്കു പണം ലഭിക്കും.’– ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്രയും വലിയ തുക മടക്കിനൽകുന്നതുവഴി സാമ്പത്തിക മേഖലയിൽ കേന്ദ്രം ഉണർവ് പ്രതീക്ഷിക്കുന്നുമുണ്ട്.ബാങ്കുകളിൽ മാത്രം 75,000 കോടി2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് അവകാശികളില്ലാത്ത 75,000 കോടി രൂപയാണ് ബാങ്കുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ...
മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമാണം അന്തിമ ഘട്ടത്തിലേക്ക്<br>
Local

മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമാണം അന്തിമ ഘട്ടത്തിലേക്ക്

Perinthalmanna RadioDate: 06-10-2025 മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. എഴുപത് ശതമാനത്തോളം പണി പൂർത്തിയായി.ഡിസംബർ അവസാനത്തോടെ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയാകും. സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്താണ് ക്രോസിങ് സ്റ്റേഷൻ നിർമിക്കുന്നത്. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണിത്.റെയിൽവേ ഗേറ്റിൽ നിന്ന് അൽപ്പം മുന്നോട്ടു നീങ്ങി നിലവിലെ പാളത്തിന് സമാന്തരമായി വടക്കു ഭാഗത്തേക്ക് 540-ഓളം മീറ്റർ നീളത്തിലാണ് ക്രോസിങ് സ്റ്റേഷനുള്ള പാളവും പ്ലാറ്റ്ഫോമും നിർമിക്കുന്നത്. ഇതോടൊപ്പം സിഗ്നൽ സംവിധാനത്തിനും മറ്റുമായി പുതിയ കെട്ടിടവും ഒരുക്കുന്നുണ്ട്.സ്റ്റേഷനിലേക്കുള്ള കോൺക്രീറ്റ് റോഡിന് സമീപത്തായുള്ള ചതുപ്പിടം മണ്ണിട്ട് ഉയർത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അതിൻ്റെ പ്രാഥമിക പണി തുടങ്ങി.ജനുവരിയോടെ എല്ലാ പണികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പണി പൂർത്തി ആകുന്നതോടെ ഷൊർണൂ...