കളത്തിലക്കരയിലെ സംസ്കരണ പ്ലാന്റിൽ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കി
Perinthalmanna RadioDate: 06-11-2025 പെരിന്തൽമണ്ണ: നഗരസഭയുടെ കളത്തിലക്കരയിലുള്ള ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കി. നവീകരിച്ച വിൻഡ്രോ പാഡ് കെട്ടിടം, ശീതീകരിച്ച ഹരിതകർമ സേന അക്കാദമിക് ഹാൾ, ഓഫിസ് റൂം, റസ്റ്റ് റൂം, എയർ വെന്റിലേഷൻ ചെയ്ത ആർആർഎഫ് തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു.പ്രതിദിനം 2 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള വിൻഡ്രോ കംപോസ്റ്റ് യൂണിറ്റ് നിലവിലുണ്ടായിരുന്നു.എന്നാൽ പ്രതിദിനം 5 ടൺ മാലിന്യം പ്ലാന്റിൽ വാതിൽപ്പടി സേവനം മുഖേന സംസ്കരണത്തിനായി എത്തുന്നതിനാലാണ് കെഎസ്‌ഡബ്ലിയുഎംപി കേരള സുസ്ഥിര മാലിന്യസംസ്കരണ പ്രൊജക്റ്റ് ഫണ്ട് പ്രകാരം 40,80,000 രൂപ ഉപയോഗപ്പെടുത്തി വിൻഡ്രോ കംപോസ്റ്റ് നവീകരണം പൂർത്തിയാക്കിയത്. കൂടാതെ 18,10,000 രൂപ വകയിരുത്തി 13.5 ഏക്കർ പ്ലാന്റിൽ ആധുനിക യന്ത്രസംവിധാനങ്ങൾ പ്രവർത്തിക്കുന്നതിന് സജ്ജമാകും വിധം ഇല...




