അറിവിൻ്റെ അദ്ഭുതലോകം ഒരുക്കി ഗവ. പോളിടെക്നിക്കിലെ മിടുമിടുക്കർ
Perinthalmanna RadioDate: 06-12-2024അങ്ങാടിപ്പുറം: ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകൾ സമൂഹത്തിനു പ്രയോജനപ്പെടുത്താൻ കച്ചകെട്ടിയിറങ്ങുകയാണ് പെരിന്തൽമണ്ണ ഗവ. പോളി ടെക്നിക്കിലെ മിടുമിടുക്കരായ വിദ്യാർഥി സംഘം. അവർക്കു നേതൃത്വം നൽകാൻ പ്രിൻസിപ്പൽ ജെ.സതീഷ് കുമാറും അധ്യാപകരും കൂടെ.പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്യമ 1.0 എന്ന പേരിൽ സംഘടിപ്പിച്ച കോൺക്ലേവ് പുതുതലമുറയ്ക്കു മുൻപിൽ ശാസ്ത്ര - സാങ്കേതിക അറിവിൻ്റെ അദ്ഭുതലോകം തുറന്നിട്ടു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന പ്ലൂട്ടോ എന്ന റോബോട്ടിക് ടീച്ചർ കുട്ടികളെ ഏറെ ആകർഷിച്ചു. പൂർണമായും എഐ സാങ്കേതിക വിദ്യ പെയോഗിച്ചാണ് പ്ലൂട്ടോ പ്രവർത്തിക്കുന്നത്.ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻ...





