തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി
Perinthalmanna RadioDate: 06-12-2025 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡിസംബർ ഒൻപതിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബർ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബർ 13 നുമാണ് മദ്യ നിരോധനം. 2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും, 1953 ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയ...





