മാലിന്യമുക്ത നവകേരളം; നവംബർ മാസത്തിൽ യൂസർഫീ കളക്ഷൻ രണ്ട് കോടി കടന്നു
Perinthalmanna RadioDate: 07-01-2024മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കളക്ഷൻ മലപ്പുറം ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്നും യൂസർഫീ കളക്ഷനായി ലഭിച്ചത്. ഏറ്റവും കൂടുതൽ യൂസർഫീ ലഭിച്ചത് പുറത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നാണ്. 3,52,530 രൂപ (83.96 ശതമാനം)യാണ് ഇവിടെ നിന്നും യൂസർഫീ ഇനത്തിൽ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് പെരിന്തൽമണ്ണ നഗരസഭയാണ്. 9,50,600 രൂപ(83.40 ശതമാനം)യാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നും 4,21,600 രൂപ (81.89 ശതമാനം) യൂസർഫീ ഇനത്തിൽ നിന്നും ലഭിച്ചു. ഹരിതകർമ്മ സേനാംഗങ്ങളാണ് മാലിന്യം ശേഖരിച്ച് തരംതിരിച്ച് കയറ്റി അയക്കുന്നത്.സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. 94 ...





