തിരുവേഗപ്പുറ പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പുരോഗമിക്കുന്നു
Perinthalmanna RadioDate: 07-01-2026 വളാഞ്ചേരി: പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പുരോഗമിക്കുന്നു. പാലത്തിന്റെ വിള്ളൽ വീണ ഭാഗത്ത് കോൺക്രീറ്റ് പ്രവർത്തികളാണ് നടക്കുന്നത്. കൂടാതെ പാലത്തിനടിയിലെ രണ്ട് ബീമുകൾക്കിടയിൽ പുതിയ സ്ലാബ് നിർമ്മിക്കുന്ന പ്രവർത്തികളും നടക്കുന്നുണ്ട്. തിരൂർ പിഡബ്ല്യുഡി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ധീരജ് കുമാർ, ഓവർസിയർ സൗമ്യ, മഞ്ചേരി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്.പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. ഈ കഴിഞ്ഞ ഒക്ടോബർ 31-നാണ് പാലത്തിന് മുകളിൽ വിള്ളൽ വീണത്. തുടർന്ന് ഭാഗികമായുള്ള ഗതാഗത നിയന്ത്രണം പാലത്തിൽ ഏർപ്പെടുത്തിയിരുന്നു. ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനയ്ക്ക് ശേഷമാണ് ചരക്ക...





