പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ; പ്രവേശന റോഡുകൾ ആറിടത്തു മാത്രം
Perinthalmanna RadioDate: 07-02-2025 മഞ്ചേരി: പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് പാതയിലേക്ക് പ്രവേശന റോഡുകൾ മലപ്പുറം ജില്ലയിൽ ആറിടത്ത്. കൂടുതൽ സർവീസ് റോഡുകൾക്ക് ആവശ്യം ഉയരുന്നുണ്ടെങ്കിലും അനുവദിച്ചാൽ അതിവേഗ പാതയുടെ പ്രയോജനം ലഭിക്കില്ലെന്ന നിലപാടിലാണ് അധികൃതർ. കരുവാരകുണ്ട് വില്ലേജിൽ ഇരിങ്ങാട്ടിരി, ചെമ്പ്രശ്ശേരി വില്ലേജിൽ കൊടശ്ശേരി, കാക്കുന്ന് വില്ലേജിൽ ചീനിക്കൽ, അരീക്കോട് വില്ലേജിൽ പൂക്കോട്ടുചോല, ചീക്കോട് വില്ലേജിൽ ഇരുപ്പാൻതൊടി, വാഴയൂരിൽ പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്നായിരിക്കും പ്രവേശനം.എ.പി.അനിൽ കുമാർ എംഎൽഎ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് തുവ്വൂരിൽനിന്ന് സർവീസ് റോഡ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രവേശന കേന്ദ്രങ്ങളിൽ ചിലത് മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണു കരുതുന്നത്.ചരക്ക് വാഹനങ്ങൾ നിർത്തിയിടുന്നതിനും വിശ്രമകേന്ദ്രം...






