Tag: 070226

അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ദുരിതാശ്വാസ നിധി തുടങ്ങുന്നു
Local

അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ദുരിതാശ്വാസ നിധി തുടങ്ങുന്നു

Perinthalmanna RadioDate: 07-02-2026 അങ്ങാടിപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ദുരിതാശ്വാസ നിധി ആരംഭിക്കുവാൻ 2026-27 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ മുന്നോടിയായി ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം നടന്നു.അഗ്നിബാധ, മുങ്ങിമരണം, അപകടമരണം പോലുള്ള സന്ദർഭങ്ങളിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്ക് സഹായം നൽകും. ഇതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങും. പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കുറുമണ്ണിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുബീന തസ്നീം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബു താഹിർ തങ്ങൾ, അബ്ദുസ്സലാം ആറങ്ങോടൻ, ചോലയിൽ ഹാജറ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഹാരിസ് കളത്തിൽ, അനിൽ പുലിപ്ര സെക്രട്ടറി സുഹാസ് ലാൽ സംസാരിച്ചു................
ഡിജിറ്റൽ തട്ടിപ്പിനിരയായാൽ ഇനി ഉടൻ നഷ്ടപരിഹാരം<br>
Local

ഡിജിറ്റൽ തട്ടിപ്പിനിരയായാൽ ഇനി ഉടൻ നഷ്ടപരിഹാരം

Perinthalmanna RadioDate: 07-02-2026 മുംബൈ: ഡിജിറ്റൽ തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ പദ്ധതി. ആദ്യമായാണ് ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന നടപടിക്ക് റിസർവ് ബാങ്ക് ഒരുങ്ങുന്നത്. 25,000 രൂപ വരെയായിരിക്കും നഷ്ട പരിഹാരമായി ലഭിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സാമ്പത്തിക തട്ടിപ്പിലൂടെ ചെറിയ തുക നഷ്ടപ്പെട്ടവർക്കാണ് നഷ്ടപരിഹാരം അനുവദിക്കുക. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.ഉപഭോക്താക്കൾ അവരുടെ പിഴവു കൊണ്ടോ അല്ലെങ്കിൽ മറ്റൊരാളുടെ ശ്രമത്താലോ സാമ്പത്തിക തട്ടിപ്പിന് ഇരയാൽ നഷ്ട പരിഹാരം നൽകുമെന്ന് മൽഹോത്ര ധനനയ അവലോകനത്തിന് ശേഷം അറിയിച്ചു. ഉപഭോക്തൃ നഷ്ട പരിഹാരത്തിനായി വിശദമായ ചട്ടക്കൂട് തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ ഡിപോസിറ്റ് എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിൽ നിശ്ചിത കാലയളവിൽ...
പെരിന്തൽമണ്ണ നഗരസഭയെ ഇടതുപക്ഷം കടക്കെണിയിൽ ആക്കിയെന്ന് യുഡിഎഫ് <br>
Local

പെരിന്തൽമണ്ണ നഗരസഭയെ ഇടതുപക്ഷം കടക്കെണിയിൽ ആക്കിയെന്ന് യുഡിഎഫ്

Perinthalmanna RadioDate: 07-02-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ ഖജനാവ് ശൂന്യമാണെന്നും കഴിഞ്ഞ 30 വർഷത്തെ ഇടതുപക്ഷ ഭരണം നഗരസഭയെ വലിയ കടക്കെണിയിലേക്കാണ് തള്ളിവിട്ടതെന്നും പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാലകത്ത് ബഷീർ. ഖജനാവിൽ നിലവിൽ പണമില്ലെന്നും പാറ്റയും കൂറയും മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.നഗരസഭയുടെ പ്രധാനപ്പെട്ട ആധാരങ്ങളെല്ലാം വിവിധ ബാങ്കുകളിൽ പണയത്തിലാണെന്നും കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരക്കിട്ട് നിർമ്മാണം പൂർത്തിയാക്കിയ ടൗൺ ഹാളിന്റെ പേരിൽ മാത്രം കരാറുകാർക്ക് കോടിക്കണക്കിന് രൂപ നൽകാനുണ്ട്. ഈ കടം വീട്ടാനും പലിശ അടയ്ക്കാനുമാണ് നിലവിലെ യുഡിഎഫ് ഭരണസമിതി പ്രയത്നിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പെരിന്തൽമണ്ണ നഗരത്തിന്റെ ഇന്നത്തെ വികസനത്തിന് പിന്നിൽ ...
റേഷൻ കടകളിലെ ആട്ട വിതരണം താളം തെറ്റുന്നു<br>
Local

റേഷൻ കടകളിലെ ആട്ട വിതരണം താളം തെറ്റുന്നു

Perinthalmanna RadioDate: 07-02-2026 പെരിന്തൽമണ്ണ: നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ നാലു പാക്കറ്റ് ആട്ട നൽകണമെന്ന സർക്കാർ ഉത്തരവ് റേഷൻ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. കൂടുതൽ ആട്ട റേഷൻ ഡീലർമാർ സ്റ്റോക്ക് ചെയ്യുന്നതും റേഷൻ ആട്ട വാങ്ങാൻ ആൾ ഇല്ലാത്തതുമാണ് വലയ്ക്കുന്നതെന്നു വ്യാപാരികൾ പറയുന്നു.ഒരു കിലോ ആട്ടയ്ക്ക് 17 രൂപയാണ് വില. ചുരുങ്ങിയത് നൂറ് ഉപഭോക്താക്കളുള്ള റേഷൻ കട ആണെങ്കിൽ 2 ക്വിന്റൽ ആട്ട സ്റ്റോക്ക് എടുക്കണം. നേരത്തേ ആട്ട സ്റ്റോക്ക് ഉള്ളതിനു പുറമേയാണിത്. മാസം 2 കിലോ അരി ലഭിക്കുന്ന റേഷൻ കാർഡ് ഉടമകളും കുറഞ്ഞ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്ന നീല കാർഡ് ഉടമകളും റേഷൻ കടകളിൽ എല്ലാ മാസവും വരാത്തത് ആട്ട വിൽപനയെ ബാധിക്കും. ‌അനുവദിക്കുന്ന ആട്ട വീണ്ടും കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കു ബാധ്യതയാകും. വിറ്റുപോകാത്ത ആട്ട സിവിൽ സപ്ലൈസ് കോർപറേഷൻ തിരികെ എടുക്കാറില്ല. ഇതിന്റെ സാമ്പത്തിക നഷ്ടം ...
കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമായി കീഴാറ്റൂർ കുടുംബാരോഗ്യ കേന്ദ്രം<br>
Local

കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമായി കീഴാറ്റൂർ കുടുംബാരോഗ്യ കേന്ദ്രം

Perinthalmanna RadioDate: 07-02-2026 കീഴാറ്റൂർ ∙ കാലപ്പഴക്കം മൂലം ദ്രവിച്ച് ബലക്ഷയം നേരിട്ട കീഴാറ്റൂർ കുടുംബാരോഗ്യ കേന്ദ്രം ഉപയോഗശൂന്യം. അര നൂറ്റാണ്ട് മുൻപ് നിർമിച്ച ഈ കെട്ടിടം അപകടഭീഷണി മൂലം അടച്ച് പൂട്ടിയ അവസ്ഥയിലാണ്. കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തായി നിർമിച്ച അനുബന്ധ കെട്ടിടത്തിലാണ് നിലവിൽ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. 1971ൽ പ്രവർത്തനം ആരംഭിച്ച കീഴാറ്റൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം 2022 കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയായിരുന്നു. ഡോക്‌ടർമാരുടെ എണ്ണം ഒന്നിൽ നിന്ന് 3 ആക്കി ഉയർത്തി 2 ഡോക്‌ടർമാർ ഉച്ചവരെയും ഒരു ഡോക്‌ടർ ഉച്ചയ്‌ക്ക് ശേഷവും രോഗികളെ പരിശോധിക്കുന്നു. നിത്യവും 200ൽ അധികം രോഗികൾ ചികിത്സ തേടി എത്തുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ 4 നഴ്സുമാരുടെ ആവശ്യമുണ്ട്. എന്നാൽ ഒരു സ്‌റ്റാഫ് നഴ്സ് മാത്രമാണുള്ളത്. ഒരു നഴ്സിനെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.ഹെൽത്ത്...