Tag: 070324

അന്താരാഷ്ട്ര വനിതാ ദിനചാരണം സംഘടിപ്പിച്ചു
Local

അന്താരാഷ്ട്ര വനിതാ ദിനചാരണം സംഘടിപ്പിച്ചു

Perinthalmanna RadioDate: 07-03-2024മലപ്പുറം: ജില്ലാ വനിത ശിശു വികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ജാഗ്രതാ സമിതി, വിങ്‌സ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലപ്പുറം ഡി.ആർ.ഡി.എ ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനചാരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തന മികവ് കാഴ്ച വെച്ച വനിതകൾക്ക് ഉപഹാരം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി പ്രവർത്തിച്ച കുറുപ്പംതൊടി വീട്ടിൽ സി ഉണ്ണി പാർവതി, സാമൂഹ്യ സേവനത്തിൽ മികവ് തെളിയിച്ച ടി.എം ഷാനിയ, ആതുര സേവന രംഗത്ത് പ്രവർത്തിച്ച അനീഷ ജാഫർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. വോട്ടവകാശ ചരിത്രം പറയുന്ന ഇംഗ്ലീഷ് സിനിമയായ 'സഫ്രജറ്റ്' ന്റെ പ്രദര്‍ശനവും വേദിയില്‍ നടന്നു. ശിശു വികസന പദ്ധതി ഓഫീസർ വി.എം റിംസി, വിമന്‍ പ്രൊട്ടക്‍ഷന്‍ ഓഫ...
വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്
Local

വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്

Perinthalmanna RadioDate: 07-03-2024മലപ്പുറം: സംസ്ഥാനത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്. വേനൽ കടുത്തതോടെ ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്താനുള്ള സാഹചര്യം മുൻനിറുത്തിയാണ് പട്രോളിംഗ് ആരംഭിച്ചത്. രാത്രി 10 മുതൽ പുലർച്ചെ രണ്ടര വരെ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ ഓഫീസുകളുടെ നേതൃത്വത്തിൽ പ്രത്യേകം ടീമുകളായി തിരിച്ചാണ് പട്രോളിംഗ്. മലയോര മേഖലകളിൽ വന്യജീവികളുടെ സാന്നിദ്ധ്യം വേഗത്തിൽ തിരിച്ചറിയാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ലക്ഷ്യം. ആറ് പേരെങ്കിലും അടങ്ങിയ സംഘം വനംവകുപ്പിന്റെ തന്നെ വാഹനത്തിൽ വന്യജീവികളെത്താൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനെത്തും. രാത്രികാല പട്രോളിംഗ് ജനുവരി മുതലാണ് സജീവമാക്കിയത്.ജില്ലയിൽ വന്യമൃഗ ശല്യം കൂടുതലുള്ളത് വഴിക്കടവ് മേഖലയിലാണ്. വനമേഖലയുമായി അതിർത്തി പങ്കിടുന്ന മറ്റ് ജില്ലകളെ അ...
മുൻഗണന റേഷൻ കാർഡുടമകളുടെ ആധാർ മസ്റ്ററിങ് നിർത്തിവെച്ചു
Local

മുൻഗണന റേഷൻ കാർഡുടമകളുടെ ആധാർ മസ്റ്ററിങ് നിർത്തിവെച്ചു

Perinthalmanna RadioDate: 07-03-2024റേഷൻ വിതരണം തുടർച്ചയായി തടസ്സപ്പെട്ട സാഹചര്യത്തില്‍ മുൻഗണന കാർഡുടമകളുടെ ആധാർ മസ്റ്ററിങ് (ഇ-കെ.വൈ.സി അപ്ഡേഷൻ) മാർച്ച്‌ 10 വരെ നിർത്തിവെച്ചു. ഇതിന് മുമ്പ് സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച്‌ മസ്റ്ററിങ് സുഗമമാക്കുകയാണ് ലക്ഷ്യം. മസ്റ്ററിങ്ങിനായി മാർച്ച്‌ 15, 16, 17 തീയതികളില്‍ റേഷൻ കടകള്‍ക്ക് സമീപം പൊതുയിടങ്ങളില്‍ സൗകര്യമൊരുക്കും. സ്കൂളുകള്‍, അംഗൻവാടികള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെയാണ് പരിഗണിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനില്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റേഷൻ വിതരണം ഉണ്ടായിരിക്കില്ല.ഭക്ഷ്യധാന്യ വിതരണത്തിനൊപ്പം മസ്റ്ററിങ് കൂടി റേഷൻ കടകളില്‍ നടന്നതോടെ ഇ-പോസ് മെഷീൻ പ്രവർത്തിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് എൻ.ഐ.സി, ഐ.ടി മിഷന്‍, ബി.എസ്.എൻ.എല്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേർന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ്...
ഡ്രൈവിങ് ടെസ്റ്റിന് ഒരു ദിവസം 50 പേര്‍ക്ക് മാത്രം അനുമതിയെന്ന നിര്‍ദേശം പിൻവലിച്ചു
Local

ഡ്രൈവിങ് ടെസ്റ്റിന് ഒരു ദിവസം 50 പേര്‍ക്ക് മാത്രം അനുമതിയെന്ന നിര്‍ദേശം പിൻവലിച്ചു

Perinthalmanna RadioDate: 07-03-2024ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റെന്ന നിർദേശം പിൻവലിച്ചു. ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പുതിയ നിർദേശം പുറത്ത് വന്നത്. നിലവില്‍ സ്ലോട്ട് ലഭിച്ചവർക്കെല്ലാം ടെസ്റ്റ് നടത്താൻ ഗതാഗതമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കി.ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റിന് അനുമതി നല്‍കിയാല്‍ മതിയെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നല്‍കിയത്. വൈകിയെത്തിയ നിർദേശം അറിയാതെ ഡ്രൈവിങ് ടെസ്റ്റിനായി നിരവധി പേർ എത്തിയിരുന്നു. 50 പേർക്ക് മാത്രമേ ഡ്രൈവിങ് ടെസ്റ്റിന് അനുമതിയുള്ളുവെന്ന മന്ത്രിയുടെ തീരുമാനം അറിഞ്ഞതോടെ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.ഗണേഷ് കുമാർ വന്ന ശേഷം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‍കരിച്ച്‌ ഉത്തരവിറങ്ങിയിരുന്നു. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യാനുള്ള ഡാഷ്‌ബോർഡ...
ആലിപ്പറമ്പ് കാളികടവ് പാലം; 4.2 ലക്ഷം ആവശ്യപ്പെട്ട് മരാമത്ത് വകുപ്പിന് കത്ത്
Local

ആലിപ്പറമ്പ് കാളികടവ് പാലം; 4.2 ലക്ഷം ആവശ്യപ്പെട്ട് മരാമത്ത് വകുപ്പിന് കത്ത്

Perinthalmanna RadioDate: 07-03-2024ആലിപ്പറമ്പ് : മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആലിപ്പറമ്പ് കാളികടവില്‍ പാലത്തിന്റെ അഡീഷണല്‍ ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങള്‍ക്ക് അധിക തുക ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് സർക്കാറിന് കത്ത് നല്‍കി.4.2 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുക ആവശ്യപ്പെട്ട് മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നല്‍കി. 2014ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപ കൊണ്ട് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ പദ്ധതി അപ്രോച്ച്‌ റോഡില്ലാതെ മുടങ്ങിയതാണ്. പിന്നീട് 2021ല്‍ സംസ്ഥാന ബജറ്റില്‍ നൂറു രൂപ ടോക്കണ്‍ വിഹിതം വെച്ചിരുന്നു.പാലത്തിനായി നാട്ടുകാർ മുറവിളി കൂട്ടിയാണ് പദ്ധതി രണ്ടാം ഘട്ടത്തില്‍ ചലനമുണ്ടാക്കിയത്. അപ്രോച്ച്‌ റോഡിന് ഭൂമി കണ്ടെത്താൻ സർക്കാറോ, മരാമത്ത് വകുപ്പോ വിഹിതം നല്‍കില്ലെന്നതിനാല്‍ ആവശ്യമായ പണം നാട്ടുകാർ കണ്ടെത്തുന്ന പ്ര...