Tag: 070326

സ്വകാര്യ ബസുകളുടെ  മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ

Local

സ്വകാര്യ ബസുകളുടെ  മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ സർക്കാർ

Perinthalmanna RadioDate: 07-03-2026 സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ സർക്കാർ കർശന നടപടികളിലേക്ക്. സമീപകാലത്തായി സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.പരിശോധന കർക്കശമാകുമ്പോൾ മാത്രം നിയമം പാലിക്കുകയും, പിന്നീട് പഴയ ശൈലിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ബസ് ഉടമകളുടെയും ജീവനക്കാരുടെയും രീതിയിൽ മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സ്പെഷൽ ഡ്രൈവുകൾ നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാർക്ക് പൊലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയി...
കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം പൊളിക്കാനായി ആക്രിമാർക്കറ്റിൽ

Local

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം പൊളിക്കാനായി ആക്രിമാർക്കറ്റിൽ

Perinthalmanna RadioDate: 07-03-2026 പട്ടാമ്പി: കരിപ്പൂരിൽ തകർന്നുവീണ ആകാശസ്വപ്നം ഇനി ഇരുമ്പും ചെമ്പും പ്ലാസ്റ്റിക്കും മാത്രമായി ഓർമകളിൽ മറയും. 21 യാത്രക്കാരുടെ മരണത്തിനിടയാക്കി, 2020 ഓഗസ്റ്റിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പൊളിക്കാനായി ഓങ്ങല്ലൂർ കാരക്കൂർ പാറപ്പുറത്തെ ആക്രിവിപണിയിലെത്തി.ലാൻഡിങ്ങിനിടെ തകർന്നു രണ്ടായി പിളർന്ന വിമാനം ആക്രിയായി വിൽക്കാൻ 2 മാസം മുൻപാണ് ഓൺലൈൻ ടെൻഡർ വച്ചത്.കേരളത്തിലെതന്നെ പ്രമുഖ ആക്രി വിൽപന കേന്ദ്രമായ കാരക്കാട് പാറപ്പുറത്തെ വ്യാപാരി ഇതു ലേലത്തിലെടുത്തു.എയർ ഇന്ത്യയുടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് വിമാനത്താവള പരിസരത്തു നിന്നു കണ്ടെയ്നറുകളിലാക്കി കാരക്കാട് എത്തിച്ചത്. എത്തിച്ച ദിവസം തന്നെ പൊളിക്കാനും തുടങ്ങി. വിമാനത്തിന്റെ അലുമിനിയം, ചെമ്പ്, പിച്ചള, പ്ലാസ്റ്റിക് ഭാഗങ്ങളെല്ലാം വരും ദിവസങ്ങളിൽ ആക്രിസാധനങ്ങളായി മാറും.ദുബായിൽ നിന്നുള്ള വിമാന...
കൊളത്തൂർ പഴയ പോലീസ് സ്റ്റേഷൻ പരിസരത്തെ തൊണ്ടി വാഹനങ്ങൾ മാറ്റുന്നു

Local

കൊളത്തൂർ പഴയ പോലീസ് സ്റ്റേഷൻ പരിസരത്തെ തൊണ്ടി വാഹനങ്ങൾ മാറ്റുന്നു

Perinthalmanna RadioDate: 07-03-2026 കൊളത്തൂർ: പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി കുന്നു കൂടിക്കിടന്നിരുന്ന തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്തു തുടങ്ങി. പ്രദേശ വാസികളുടെ ദീർഘകാലത്തെ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നത്. മൂർക്കനാട് പഞ്ചായത്തംഗം ഗഫൂർ വാകേരിതൊടിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.പഴയ പോലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടി മുതലായും മറ്റും പിടിച്ചിട്ടിരുന്ന വാഹനങ്ങൾ തുരുമ്പിച്ചും കാടുപിടിച്ചും കിടക്കുന്നത് പ്രദേശത്ത് വലിയ ആരോഗ്യ സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരുന്നത്. പത്തു വർഷത്തോളമായി നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്നുവെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.മുൻ ജില്ലാ കളക്ടർ വി.ആർ വിനോദിന് നൽകിയ നിവേദനത്തിൽ ലേലം ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിയായിരുന്ന ആർ. വിശ്വനാഥിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊണ...
എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം

Local

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം

Perinthalmanna RadioDate: 07-03-2026 എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നതെന്നാണ് ദേശീയ മാധ്യമ...
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 60രൂപ വര്‍ധിച്ചു

Local

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 60രൂപ വര്‍ധിച്ചു

Perinthalmanna RadioDate: 07-03-2026 പെരിന്തൽമണ്ണ: പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി. വാണിജ്യ സിലിണ്ടറിന് 115 രൂപ വര്‍ധിപ്പിച്ചു. വിലവര്‍ധന ഇന്നു മുതല്‍ (മാര്‍ച്ച് 7, ശനിയാഴ്ച) പ്രാബല്യത്തില്‍ വരും. 2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്.ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന് 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള (19 കിലോ) സിലിണ്ടറിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ പ്രധാന നഗരങ്ങളിലെ വിലവര്‍ധന ഈ വിധത്തിലാണ്. പെരിന്തൽമണ്ണയില്‍ ഗാര്‍ഹിക സിലിണ്ടറിന് 931.50 രൂപയാകും. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയാകും. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി.മുംബൈ 912.50,1835 രൂപ, കൊൽക്കത്ത 939, 1990രൂപ, ചെന്നൈ 928.50 ,2043.50 രൂപ. അതേസമയം ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്...
ബദർ യുദ്ധത്തിന്റെ സ്മരണയിൽ ഇന്ന് ബദർ ദിനം
Local

ബദർ യുദ്ധത്തിന്റെ സ്മരണയിൽ ഇന്ന് ബദർ ദിനം

Perinthalmanna RadioDate: 07-03-2026 പെരിന്തൽമണ്ണ: സത്യവും അസത്യവും തമ്മിൽ ഏറ്റുമുട്ടിയ ചരിത്രപ്രസിദ്ധമായ ബദർ യുദ്ധത്തിന്റെ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസി ലോകം ഇന്ന് ബദർ ദിനം ആചരിക്കുന്നു. ഹിജ്റ രണ്ടാം വർഷം റമസാൻ 17-നാണ് ഇസ്‌ലാമിക ചരിത്രത്തിലെ നിർണ്ണായകമായ ഈ പോരാട്ടം നടന്നത്. അല്പം പോലും യുദ്ധസജ്ജരല്ലാതിരുന്ന ഒരു ചെറിയ സംഘം വിശ്വാസികൾ, തങ്ങളെക്കാൾ മൂന്നിരട്ടിയിലധികം വരുന്ന ശത്രുപ്പടയെ വിശ്വാസക്കരുത്ത് കൊണ്ട് പരാജയപ്പെടുത്തിയതാണ് ബദറിന്റെ സന്ദേശം.പരിമിതമായ ആയുധങ്ങളും ഒട്ടകങ്ങളുമായി ഇറങ്ങിത്തിരിച്ച മുന്നൂറ്റിപ്പതിമൂന്ന് (313) പേരാണ് ബദറിലെ പോരാളികൾ. അല്ലാഹുവിന്റെ സഹായവും പ്രവാചകർ മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ നേതൃത്വവുമാണ് അവർക്ക് കരുത്തായത്. അഹങ്കാരവുമായി വന്ന ഖുറൈശികളെ വിനയവും പ്രാർത്ഥനയും കൈമുതലാക്കിയ മുസ്‌ലിം സംഘം പരാജയപ്പെടുത്തി. ഈ യുദ്ധത്തിൽ ശത്രുപക്ഷത്തെ പ്രമുഖർ കൊല്ലപ്പെടുകയും...