Tag: 070424

തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ഗഡു മിക്കയിടത്തും ചെലവഴിക്കാൻ ആയില്ലെന്ന് പരാതി
Local

തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ഗഡു മിക്കയിടത്തും ചെലവഴിക്കാൻ ആയില്ലെന്ന് പരാതി

Perinthalmanna RadioDate: 07-04-2024പെരിന്തൽമണ്ണ: അവസാന ഗഡു ഫണ്ട് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ചെലവിടാൻ സാധിച്ചില്ലെന്ന് പരാതി, ഹെവി ട്രഷറികൾക്ക് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് പരാതി ഉന്നയിക്കുന്നത്. താലുക്ക് ആസ്ഥാനങ്ങളിലെ ട്രഷറികളിൽ വൻ തോതിൽ ബില്ലുകൾ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളടക്കം സമയ ബന്ധിതമായി പാസാക്കാൻ ആയിട്ടില്ലെന്നും ഗ്രാമ പ്രദേശങ്ങളിലെ ട്രഷറികളിൽ മിക്ക ബില്ലുകളും പാസാക്കാൻ ആയെന്നുമാണ് ട്രഷറി ഉദ്യോഗസ്ഥരുടെ വിശദീകരണം.മാർച്ച് 22 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാ ൻ നിർദേശിച്ചിരുന്നു. എന്നാൽ, 25ന് പുതിയ ബില്ലുകൾ സ്വീകരിച്ച് നടപടികളിലേക്ക് കടന്നപ്പോഴേക്കും നിർത്താൻ നിർദേശം വന്നു. ചെറിയ ട്രഷറികളിൽ സമർപ്പിച്ച ബില്ലുകൾ മിക്കതും നൽകാനായി. ഭിന്നശേഷി സ്കോളർഷിപ്, ലൈഫ് പദ്ധതി, ക്ഷീര കർഷകർക്കുള്ള സബ്‌സിഡി, നെല്ല് കർഷക സബ്‌സിഡി തുടങ്ങിയ പ്രധാന ബില്ലുകൾ ട്രഷറി കുരുക്കിൽ മുടങ്ങിയവയിൽ ഉൾ...
കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ
Local

കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ

Perinthalmanna RadioDate: 07-04-2024കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതിയുണ്ടായാൽ സ്ഥലമാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പിന്നാലെയുണ്ടാകും.യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരേയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിക്കൊണ്ട് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി. ജില്ലാതല ഓഫീസുകൾ നിർത്തലാക്കിയതിനെത്തുടർന്നാണ് പുതിയ ക്രമീകരണം. നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും വാട്സാപ്പിലും കൺട്രോൾ റൂമിലെ ഫോൺ നമ്പറുകളിലും പരാതിപ്പെടാം. അന്വേഷണം വേഗത്തിലാക്കും.പരാതിക്കാരെ അന്വ...
ലോക്‍സഭാ തിരഞ്ഞെടുപ്പ്; പെരിന്തൽമണ്ണയില്‍ 2,17,970 വോട്ടര്‍മാർ
Local

ലോക്‍സഭാ തിരഞ്ഞെടുപ്പ്; പെരിന്തൽമണ്ണയില്‍ 2,17,970 വോട്ടര്‍മാർ

Perinthalmanna RadioDate: 07-04-2024പെരിന്തൽമണ്ണ: ലോക്‍സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നും പട്ടികയില്‍ ഇടംപിടിച്ചത് 33,93,884 പേര്‍. ഇതില്‍ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീ വോട്ടര്‍മാരും 43 മൂന്നാം ലിംഗക്കാരുമാണുള്ളത്. ഏപ്രില്‍ നാലിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.  പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,33,645 പേരാണ് ഇവിടെ വോട്ടർമാരായി ഉള്ളത്. വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 1,84,363 പേരാണ് ഈ മണ്ഡലത്തില്‍ വോട്ടര്‍മാരായുള്ളത്. കന്നി വോട്ടര്‍മാരായി  82,286 പേരും പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിലുള്‍പ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്‍സഭാ മണ്ഡലത്തി...
പെരിന്തൽമണ്ണ സബ്ട്രഷറിക്ക് മുൻപിൽ പ്രതിഷേധസംഗമം
Local

പെരിന്തൽമണ്ണ സബ്ട്രഷറിക്ക് മുൻപിൽ പ്രതിഷേധസംഗമം

Perinthalmanna RadioDate: 07-04-2024പെരിന്തൽമണ്ണ: ബില്ലുകൾ പാസാക്കാതെ ലാപ്‌സാക്കിയെന്ന് ആരോപിച്ച് പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുൻപിൽ പ്രതിഷേധം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പിനുള്ള അവസാനഗഡു ലഭ്യമായത് മാർച്ച് 23-ന് അർധരാത്രിയോടെയാണ്. ബില്ലുകൾ പാസാക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കാനോ മുൻഗണനാ ടോക്കൺ നൽകാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല.ഭിന്നശേഷി സ്‌കോളർഷിപ്പ്, ലൈഫ് ഭവനപദ്ധതി, ക്ഷീരകർഷകർക്കുള്ള സബ്‌സിഡി, നെൽക്കർഷകുള്ള സബ്‌സിഡി തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന ബില്ലുകൾ പാസാക്കിയില്ല. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പളവിതരണവും തടസ്സപ്പെട്ടു. നഷ്ടപ്പെട്ട പദ്ധതി ചെലവുകൾക്കുള്ള പണം വകവെച്ചുനൽകണമെന്നും കൃത്യവിലോപം കാണിച്ച ട്രഷറി ഓഫീസറടക്കുള്ള ജീവനക്കാർക്കെതിരേ നട...
റംസാന്‍ 27-ാം രാവിന്റെ പുണ്യംതേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറിലെത്തി
Local

റംസാന്‍ 27-ാം രാവിന്റെ പുണ്യംതേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറിലെത്തി

Perinthalmanna RadioDate: 07-04-2024മലപ്പുറം: റംസാന്‍ 27-ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ സ്വലാത്ത് നഗറിലെത്തി. ശനിയാഴ്ച രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമാപന പരിപാടികള്‍ തുടങ്ങി. ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞയ്ക്കും സമാപനപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി. വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ഉദ്‌ബോധനവും നടന്നു.മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയാണ് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെമുതല്‍തന്നെ വിശ്വാസികള്‍ ചെറുസംഘങ്ങളായി നഗറിലെത്തി. പ്രഭാതം മുതല്‍ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ വിവിധ ആത്മീയസദസ്സുകളും നടന്നു. ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദ്രിയ്യീന്...