തിരുമാന്ധാംകുന്ന് പൂരം; ഭക്തജനത്തിരക്കേറുന്നു
Perinthalmanna RadioDate: 07-04-2025അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരത്തിന് ഇന്ന് അഞ്ചാം നാൾ. ദിവസം തോറും ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു. നാലാം പൂര ദിനമായ ഞായറാഴ്ച അവധി ദിവസമായതിനാൽ രാവിലെയും രാത്രിയും ആറാട്ടെഴുന്നള്ളിപ്പ് കാണുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങായിരുന്നു പ്രധാനം. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, പന്തലക്കോട്ടത്ത് സജി നമ്പൂതിരി എന്നിവർ കാർമികത്വംവഹിച്ചു. ഞായറാഴ്ച രാവിലെ ഏഴാമത്തെയും രാത്രി എട്ടാമത്തെയും ആറാട്ട് നടന്നു. രാവിലെ ശ്രീശൈലം ഓഡിറ്റോറിയത്തിൽ ചെരക്കാപറമ്പ് ശിവദം തിരുവാതിരക്കളി സംഘവും പുളിങ്കാവ് അയ്യപ്പക്ഷേത്രം മാതൃസമിതിയും അവതരിപ്പിച്ച തിരുവാതിരക്കളി, മയൂര ആർട്‌സ് അക്കാദമി പെരിന്തൽമണ്ണ അവതരിപ്പിച്ച നൃത്തം, ഉച്ചയ്ക്ക...




