Tag: 070524

അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Local

അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Perinthalmanna RadioDate: 07-05-2024സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ാം തീയ്യതി പത്തനംതിട്ടയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അതേ സമയം, ചൊവ്വാഴ്ച വൈകുന്നേരം വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർവരെ വേഗതയിൽ വ...
വലയിൽ കുടുങ്ങിയ പാമ്പിനെ സുരക്ഷിതമായി മോചിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ
Local

വലയിൽ കുടുങ്ങിയ പാമ്പിനെ സുരക്ഷിതമായി മോചിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 07-05-2024പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ ചെറുകോടൻ കാസിം എന്നവരുടെ വീടിന്റെ പരിസരത്തിട്ടിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട പാമ്പിനെ സുരക്ഷിതമായി മോചിപ്പിച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. വലയിൽ കുടുങ്ങിയ നിലയിൽ പാമ്പുണ്ട് എന്ന് വീട്ടുകാർ അറിയിച്ചത് അനുസരിച്ച് കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി യൂണിറ്റ് പ്രവർത്തകനായ ഗിരീഷ് കീഴാറ്റൂർ എന്നിവർ ചേർന്നാണ് പാമ്പിനെ മോചിപ്പിച്ചത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ടതായതിനാൽ അതിനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയി...
കൊടൈക്കനാല്‍, ഊട്ടി യാത്ര; ഇ-പാസ് നിലവില്‍ വന്നു
Local

കൊടൈക്കനാല്‍, ഊട്ടി യാത്ര; ഇ-പാസ് നിലവില്‍ വന്നു

Perinthalmanna RadioDate: 07-05-2024ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ചൊവ്വാഴ്ച മുതൽ ഇ-പാസെടുക്കണം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റർ ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും ഇ-പാസ് വേണം.ഊട്ടിയിലേക്ക് പോകുന്ന മലയോര പാതകളിൽ വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. ഇ-പാസ് മേയ് ഏഴുമുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് നിർബന്ധമാക്കിയത്. വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കുന്നവർക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടർ എ. അരുണ പറഞ്ഞു.വെബ്സൈറ്റിൽ രജിസ്റ്റർചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ക്യു.ആർ. കോഡ് അവരുടെ മൊബൈൽഫോണിൽ ലഭിക്കും. പ്രവേശന കവാടത്തിൽവെച്ച് ക്യു.ആർ. കോഡ് സ്കാൻ ചെയ്തശേഷം കടത്തിവിടും.അപേക്ഷിക്കുന്ന...
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
Local

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Perinthalmanna RadioDate: 07-05-2024എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും.https://chat.whatsapp.com/EhRKuwqjHKr32SfYjEBli4എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. .................
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു
Local

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 07-05-2024കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വി.ആർ.ഡി.എൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്. അതിനാൽ രോഗബാധയുണ്ടായ ചിലർക്ക് മസ്തി...
ബസ് സ്‌റ്റാൻസ് പരിസരത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി
Local

ബസ് സ്‌റ്റാൻസ് പരിസരത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി

Perinthalmanna RadioDate: 07-05-2024പെരിന്തൽമണ്ണ: മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡ് പരിസരത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വലിയ തോതിൽ പുക ഉയർന്നതോടെ യാത്രക്കാരും ബസ് ജീവനക്കാരും വിവരം അറിയിച്ചതനുസരിച്ച് ഉടൻ തന്നെ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസി. സ്‌റ്റേഷൻ ഓഫിസർ പി.സജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ രാജേഷ്, കിഷോർ, ഫിറോസ്, അനീഷ്, ഹോം ഗാർഡുമാരായ രാമകൃഷ്‌ണൻ, മുരളി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കി...