Tag: 070624

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച
Local

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച

Perinthalmanna RadioDate: 07-06-2024കോഴിക്കോട്: കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തങ്കളാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,  സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------------------...
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക്
Local

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക്

Perinthalmanna RadioDate: 07-06-2024മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്‍ഞ ‍ഞായറാഴ്ച വൈകിട്ട് ആറുമണിക്ക്. കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എം.പിയായ സുരേഷ് ഗോപിയും അന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുങ്ക് ദേശം പാര്‍ട്ടിയുമായും നിതീഷ് കുമാറുമായും ബി.ജെ.പി ധാരണയില്‍ എത്തിയിരുന്നു. റെയില്‍വേയ്ക്കായി നിതീഷ് കുമാര്‍ പിടിമുറുക്കിയിട്ടുണ്ട്. ആന്ധ്രയ്ക്കായി പ്രത്യേക പാക്കേജെന്ന ആവശ്യം അംഗീകരിച്ചതോടെ ലോക്സഭ സ്പീക്കര്‍ സ്ഥാനത്തിനായുള്ള കടുംപിടിത്തം ചന്ദ്രബാബു നായിഡുവും ഉപേക്ഷിച്ചു. ശിവസേന ഷിന്‍ഡെ പക്ഷവും കാബിനറ്റ് മന്ത്രിയടക്കം മൂന്ന് സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രാവിലെ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ പാര്‍ലമെന്‍ററി യോഗത്തില്‍ നരേന്ദ്രമോദിയെ എന്‍.ഡി.എ നേതാവായി തിരഞ്ഞെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്...
പട്ടിക്കാട് റെയില്‍വേ ഗേറ്റ് ജൂണ്‍ 12ന് അടച്ചിടും
Local

പട്ടിക്കാട് റെയില്‍വേ ഗേറ്റ് ജൂണ്‍ 12ന് അടച്ചിടും

Perinthalmanna RadioDate: 07-06-2024പട്ടിക്കാട്: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയിലെ പട്ടിക്കാട് റെയില്‍വേ ഗേറ്റ് (പെരിന്തല്‍മണ്ണ – നിലമ്പൂര്‍ റോഡിനെ ക്രോസ് ചെയ്യുന്ന ഗേറ്റ്) അറ്റകുറ്റപ്പണികള്‍ക്കായി ജൂണ്‍ 12 രാവിലെ എട്ടു മണി മുതല്‍  വൈകീട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ്, പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴി തിരിഞ്ഞു പോവണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®...
സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം
Local

സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം

Perinthalmanna RadioDate: 07-06-2024സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു. മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം. ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കും. 14 മുതൽ 22 വരെയാണ് ഓണാവധി. രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതൽ 29 വരെ.എൽഎസ്എസ്–യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ്. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28നാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതു കഴിഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പം ഉണ്...
സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്
Local

സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

Perinthalmanna RadioDate: 07-06-2024സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 16ന്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യ...