Tag: 070625

പ്ലസ് വൺ ക്ലാസുകൾ 18 മുതൽ; രണ്ടാം അലോട്മെന്റ് ജൂൺ 9ന്
Local

പ്ലസ് വൺ ക്ലാസുകൾ 18 മുതൽ; രണ്ടാം അലോട്മെന്റ് ജൂൺ 9ന്

Perinthalmanna RadioDate: 07-06-2025പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. 9ന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം ജൂൺ 10, 11 തീയതികളിൽ പ്രവേശനം നടക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 16 ന് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ  പൂർത്തിയാക്കും. തുടർന്ന് ജൂൺ 18 ന് ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള ജില്ല തിരിച്ചുള്ള വിശദമായ പ്രവേശന വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ അലോട്ട്‌മെന്റിൽ 1,21,743 പേർ സ്ഥിര പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 ...
കൂരിയാട് തകർന്ന ദേശീയപാത പൊളിച്ചു മാറ്റുന്ന ജോലികൾ തുടങ്ങി<br>
Local

കൂരിയാട് തകർന്ന ദേശീയപാത പൊളിച്ചു മാറ്റുന്ന ജോലികൾ തുടങ്ങി

Perinthalmanna RadioDate: 07-06-2025മലപ്പുറം : ദേശീയപാത തകർന്ന കൂരിയാട്ട് വയലിൽ എംബാങ്ക്മെന്റ് പൊളിക്കൽ തുടങ്ങി. തകർന്ന സ്ഥലത്ത് തൂണുകൾ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കുമെന്ന് കരാർ കമ്പനിയായ കെഎൻആർസിഎൽ, ദേശീയപാത അതോറിറ്റിയെ അറിയിച്ചിരുന്നു. പുതിയ പാത നിർമിക്കുന്നതിന് നേരത്തേ ഉയർത്തിയ മണ്ണ് പൂർണമായും ഇവിടെനിന്ന് നീക്കേണ്ടിവരും. ഈ പ്രവൃത്തിയാണ് ഇപ്പോൾ വേഗത്തിലായത്. തകർന്ന നിർമിതി പൊളിച്ചുമാറ്റുന്നതിന് ദിവസങ്ങളെടുക്കും. ഇതിന്നായി കരാർ കമ്പനി ദേശീയപാതാ അതോറിറ്റിയോട് സാവകാശവും തേടിയിരുന്നു. ശക്തമായ മഴ തുടർന്നാൽ പണി വൈകാനും സാധ്യതയുണ്ട്.മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ലോറികളിൽ നിറച്ചാണ് ഇവിടെനിന്ന് മണ്ണ് നീക്കുന്നത്. വയൽപ്രദേശമായ കൂരിയാട്ട് മണ്ണിന്റെ ഘടന തിരിച്ചറിഞ്ഞുള്ള രൂപകൽപ്പനയില്ലാതെയും ഉറപ്പുള്ള അടിത്തറ നിർമിക്കാതെയും പ്രവൃത്തിയുമായി മുന്നോട്ടുപോയതാണ് വിനയായതെന്ന് ദേശീയപാത അതോറിറ്റി, കേ...
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിൽ എത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം
Local

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിൽ എത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം

Perinthalmanna RadioDate: 07-06-2025അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സർക്കാർ. കായിക മന്ത്രി വി. അബ്ദു റഹിമാൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്,മെസ്സി വരും ട്ടാ..!’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്.  സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്. സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് കഴിഞ്ഞ മാസം വാർത്ത പുറത്തു വന്നിരുന്നു.കേരളത്തിലേക്കു വരാൻ ഏകദേശം 15 ദശലക്ഷം ഡോളർ (ഏകദേശം 128 കോടി രൂപ) ആണ് അർജന്റീന ഫുട്ബോൾ അസോസിയേഷനു നൽകേണ്ടി വരുക. ഇതിൽ 9 ദശലക്ഷം ഡോളർ (ഏകദേശം 77 കോടി രൂപ) അഡ്വാൻസായി നൽകണം. ഇത് അടയ്ക്കേണ്ട കാലാവധി കഴിഞ്ഞതോടെയാണ് അർജന്റീന ടീം എത്തില്ലെന്ന റിപ്പോർട്ടു വന്നത്. കഴിഞ്ഞ വർഷം ഡിസംബർ 24ന് ആണ് കരാർ ആയത്. മൂന്നു മാസമോ 4...
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ
Local

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

Perinthalmanna RadioDate: 07-06-2025പെരിന്തൽമണ്ണ: ത്യാഗസ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹീം നബിയുടെയുടെയും മകന്‍ ഇസ്മാഈല്‍ നബിയുയുടെയും ത്യാഗസ്മരണ പുതുക്കുന്ന ദിനമാണിത്. ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍.രാവിലെ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ ബലി കര്‍മത്തിലേക്ക് പ്രവേശിക്കും. ബന്ധുമിത്രാദികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ സൗഹൃദം പുതുക്കാനും രോഗികളെ സന്ദര്‍ശിച്ച്‌ ആശ്വാസം പകരാനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തും. കുടുംബങ്ങളില്‍ തലമുറകളുടെ ഒത്തു ചേരലും പെരുന്നാള്‍ സവിശേഷതയാണ്.ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്നലെ വിശ്വാസികള്‍ അറഫാ നോമ്പ് എടുത്തു. ഈദുല്‍ അദ്ഹ ശനിയാഴ്ചയാണെന്ന് വിവിധ ഖാസിമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ...