
7JulNo Comments
Perinthalmanna RadioDate: 07-07-2024പെരിന്തൽമണ്ണ: ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള അവസാന രാത്രികാല ട്രെയിൻ ഇന്നലെ 15 മിനിറ്റോളം പിടിച്ചിട്ടത് ആശ്വാസമായത് നൂറുകണക്കിന് യാത്രക്കാർക്ക്. കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന് കണക്‌ഷൻ നൽകുന്നതിനായാണ് ട്രെയിൻ പിടിച്ചിട്ടത്.ഈ ട്രെയിനിൽ എത്തിയ നിലമ്പൂർ റൂട്ടിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ ഇറങ്ങേണ്ട നൂറു കണക്കിന് യാത്രക്കാർക്കാണ് അധികൃതരുടെ നടപടി ആശ്വാസം പകർന്നത്.പ്രായം ചെന്നവരും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഈ ട്രെയിനിൽ ഉണ്ടായിരുന്നു.ട്രെയിൻ മാനേജർ നിലമ്പൂർ സ്വദേശി മൻസൂർ കാഞ്ഞിരമുറ്റത്തിന്റെ അവസരോചിത ഇടപെടലിന്റെ ഫലമായാണ് ട്രെയിൻ അൽപസമയം പിടിച്ചിട്ടത്.ഷൊർണൂരിൽ നിന്നുള്ള അവസാന നിലമ്പൂർ ട്രെയിൻ നിമിഷങ്ങൾ വൈകിയോടിയാൽ ഒട്ടേറെ യാത്രക്കാർക്കാണ് ഗുണം ലഭിക്കുന്നത്. കഴിഞ്ഞദിവസം മലയാള മനോരമ ഇതു സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.നിലവിൽ ഷൊർണൂരിൽ ...




